നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

SAMANTHA

പ്രമുഖ സൌത്ത് ഇന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ഇൻസ്റ്റഗ്രാം വഴി താരം തന്നെയാണ് തൻ്റെ പിതാവിൻ്റെ മരണ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ‘നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന ക്യാപ്ഷനോടെ ഒരു സ്റ്റോറിയാണ് സാമന്ത പങ്കുവെച്ചത്.

അദ്ദേഹത്തിൻ്റെ മരണകാരണം എന്താണെന്നത് വ്യക്തമല്ല.തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയ വ്യക്തിയായിരുന്നു തന്റെ പിതാവെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ചെന്നൈയിൽ ജോസഫ് പ്രഭുവിൻ്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായാണ് സാമന്ത ജനിച്ചത്. ജോസഫ് പ്രഭു തെലുങ്ക് ആംഗ്ലോ-ഇന്ത്യനാണ്. പ്രൊഫഷണൽ പ്രതിബദ്ധതകൾ ഉണ്ടായിരുന്നിട്ടും,സാമന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമ ഇൻഡസ്ട്രിയിലെ തൻ്റെ യാത്രയിലുടനീളം അവർ നൽകിയ പിന്തുണയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.

ALSO READ;ഉത്തരാഖണ്ഡിലെ ഋഷികേശില്‍ മലയാളിയെ കാണാതായി

പിതാവിൻ്റെ മരണവാർത്ത സാമന്ത പങ്കുവെച്ചതിന് പിന്നാലെ അവരുടെ ആരാധകരും അഭിനേതാക്കഴളും സിനിമ രംഗത്തെ സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

സാമന്തയും നാഗ ചൈതന്യും 2021 ഒക്ടോബറിൽ വിവാഹ മോചിതരായ ശേഷം
ഏകദേശം ഒരു വർഷത്തിന് ശേഷം, സാമന്തയുടെ അച്ഛൻ ജോസഫ് പ്രഭു, വിവാഹ ചിത്രങ്ങൾ അടക്കം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു.അവരുടെ വേർപിരിയലുമായി പൊരുത്തപ്പെടാൻ തനിക്ക് വളരെയധികം സമയമെടുത്തുവെന്നും ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂചിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പല പോസ്റ്റുകളും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News