സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാനൊരുങ്ങി സാമന്ത

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാനൊരുങ്ങി നടി സാമന്ത. മയോസൈറ്റിസ് രോഗത്തിന് ചികിത്സയ്ക്കായിട്ടാണ് താരം ഇടവേളയെടുക്കുന്നതെന്നാണ് വിവരം. അടുത്ത ഒരു വര്‍ഷത്തേക്ക് താരം അഭിനയിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read- ‘ശരീരവുമായി ഒരുപാട് യുദ്ധങ്ങള്‍; പ്രൊഫഷണലി പരാജയപ്പെട്ട വര്‍ഷം’; വികാരനിര്‍ഭരമായ കുറിപ്പുമായി സാമന്ത

വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ഖുശി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് സാമന്ത. രണ്ട് ദിവസത്തിനകം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. ഇതിന് ശേഷം പുതിയ പ്രൊജക്ടുകള്‍ക്ക് ഒപ്പിടേണ്ടെന്നാണ് തീരുമാനം. സിനിമകള്‍ക്ക് വാങ്ങിയ അഡ്വാന്‍സ് താരം തിരികെ നല്‍കുമെന്നും വിവരമുണ്ട്.

Also Read- കറുത്ത വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി സാമന്ത, വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ച കാര്യം നടി ആരാധകരോട് തുറന്നുപറയുന്നത്. മസിലുകളില്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് പലതവണ നടി പറഞ്ഞിട്ടുണ്ട്. കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എല്ലാം ദിവസവും എഴുന്നേല്‍ക്കാറുള്ളതെന്നും ചില ദിവസങ്ങളില്‍ വല്ലാതെ ക്ഷീണിക്കുമെന്നും സാമന്ത പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News