
ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ വി ഡി സതീശന്റെ അതേ നിലപാടാണോ യു ഡി എഫിലെ പ്രബല ഘടകകക്ഷിയായ മുസ്ലിം ലീഗിലെ കെ എം ഷാജി, എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെന്ന പ്രസക്തമായ ചോദ്യവുമായി സമസ്ത യുവനേതാവ്. ജമാഅത്തെ ഇസ്ലാമിയെ നേരത്തേ ഷാജിയും മുനീറും എതിർത്തിരുന്നു. ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ പണ്ടേ ഡീല്‍ ഉണ്ട്. അത് യു ഡി എഫിന് നേട്ടമാവുമെന്നാണ് സതീശൻ്റെ ബുദ്ധി പറയുന്നത്. ഈ പോക്ക് പോയാല്‍ വെല്‍ഫയര്‍ ഡീലിൽ ആർ എസ് എസ് വോട്ട് കൂടി പെട്ടിയില്‍ വീഴുമെന്ന അതിബുദ്ധി കൂടി വര്‍ക്ക് ചെയ്തുകാണുമെന്നും സമസ്ത യുവനേതാവ് ഇബ്രാഹീം സഖാഫി താത്തൂർ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: നിലമ്പൂർ ആയിഷക്ക് നേരെ കോൺഗ്രസ് സൈബർ ആക്രമണം; വിദ്വേഷം എം സ്വരാജിന് ഒപ്പം നിൽക്കുന്നതിനാൽ
.
ഏതായാലും വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ പറ്റുന്ന മണ്ണ് പാകപ്പെടുത്തുന്നതാരാണ് എന്നത് കൂടുതല്‍ ഗൃഹപാഠമില്ലാതെ തന്നെ മനസ്സിലാവുന്നുണ്ട്. സന്ദീപ് വാര്യരെ സ്വീകരിച്ച്, അന്‍വറിനെ തള്ളി, കറകളഞ്ഞ, മതരാഷ്ട്ര വാദികളെ മതേതരവാദികളാക്കിയ, വഖഫ് ചെയ്യപ്പെട്ട ഭൂമി വഖഫല്ലെന്ന് പ്രഖാപിച്ചത് സതീശനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here