
ഉത്തർ പ്രദേശിലെ സംഭലിൽ പൊതുസ്ഥലത്ത് നിസ്കരിക്കുന്നതിന് വിലക്ക്. പെരുന്നാൾ നിസ്കാരത്തിനാണ് യോഗി സർക്കാർ വിലക്കേർപ്പെടുത്തിയത്. വീടുകൾക്ക് മുകളിലും പൊതുസ്ഥലങ്ങളിലും പെരുന്നാൾ നിസ്കാരം പാടില്ല എന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതിനൊപ്പം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാമ് യുപി പൊലീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പരാമർശം വൻ വിവാദത്തിലായി. നൂറ് മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ലെന്ന യോഗിയുടെ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ലീങ്ങളും സുരക്ഷിതരാണെന്നും ബംഗ്ലാദേശും പാക്കിസ്ഥാനും ഇതിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്കക്ക് നൽകിയ പോഡ്കാസ്റ്റിലാണ് യോഗിയുടെ വിദ്വേഷ പരാമർശം ഉണ്ടായത്.
“100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്ലീം കുടുംബം സുരക്ഷിതമാണ്. അതിന് അതിന്റെ എല്ലാ മതപരമായ കർമ്മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒന്ന് പറയട്ടെ, 100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദു കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിൽ പോലും അവർക്ക് സുരക്ഷിതരായിരിക്കാൻ കഴിയുമോ? ഇല്ല. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്. ആരെങ്കിലും ആക്രമിക്കപ്പെടുകയാണെങ്കിൽ, നമ്മൾ ആക്രമിക്കപ്പെടുന്നതിന് മുമ്പ് നമ്മൾ ജാഗ്രത പാലിക്കണം… ഉത്തർപ്രദേശിൽ, മുസ്ലീങ്ങളാണ് ഏറ്റവും സുരക്ഷിതർ. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ, അവരും സുരക്ഷിതരാണ്. 2017 ന് മുമ്പ് യുപിയിൽ കലാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഹിന്ദു കടകൾ കത്തുന്നുണ്ടെങ്കിൽ, മുസ്ലീം കടകളും കത്തുന്നുണ്ടായിരുന്നു. 2017 ന് ശേഷം കലാപം നിലച്ചു. ഇപ്പോൾ, ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ, മുസ്ലീങ്ങളും സുരക്ഷിതരാണ്…”- ഇങ്ങനെയായിരുന്നു യോഗിയുടെ വിവാദ പരാമർശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

