കഞ്ചാവ് കേസിൽ സമീർ താഹിറിന് എക്സൈസ് നോട്ടീസ് ; ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും വീണ്ടും ചോദ്യം ചെയ്യും

സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കഞ്ചാവുമായി പിടിയിലായ കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന് എക്‌സൈസിന്റെ നോട്ടീസ്. ഒരാഴ്ചക്കുള്ളിൽ ചോദ്യം ചെയ്യാനായി ഹാജരാകാനാണ് സമീർ താഹിറിന് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊച്ചിയിലെ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നുമാണ് ഞായറാഴ്ച പുലർച്ചെ സംവിധായകനായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. അതോടൊപ്പം കേസിൽ സംവിധായരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും എക്സൈസ് വീണ്ടും ചോദ്യം ചെയ്യും.

അതെസമയം ഛായാ​ഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിനോട് കൊച്ചിയിലെ ഫ്ളാറ്റ് ഒഴിയമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമ അസോസിയേഷൻ മുന്നോട്ടു വന്നു . സമീറിന് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയ തൃശ്ശൂർ സ്വദേശിക്ക് അസോസിയേഷൻ കത്തു നൽകി. ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു സംവിധായകർ പിടിയിലായ സാഹചര്യത്തിലാണ് അസോസിയേഷൻ ഇടപെടൽ.

ALSO READ : കോഴിക്കോട് ചാലപ്പുറത്ത് ട്യൂഷൻ ക‍ഴിഞ്ഞ് മടങ്ങിയ 15 കാരിക്ക് നേരെ പീഡനശ്രമം; ബിഹാർ സ്വദേശികൾ പിടിയിൽ

സംഭവം തങ്ങൾക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സമീർ താഹിറിനെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫ്ളാറ്റുടമയ്ക്ക് അസോസിയേഷൻ കത്തുനൽകിയത്. ബുധനാഴ്ച ഫ്ളാറ്റ് അസോസിയേഷൻ അടിയന്തര യോ​ഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നൽകിയിട്ടുള്ളത്. സമീർ താഹിറിനെ ഉടനടി ഫ്ളാറ്റിൽനിന്ന് ഒഴിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. തൃശൂർ സ്വദേശിയായ ഉടമയാണ് ഗോശ്രീ പാലത്തിന് സമീപമുള്ള ആഡംബര ഫ്ലാറ്റ് സമീർ താഹിറിന് വാടകയ്ക്ക് നൽകിയത്. ഈ വിഷയത്തിൽ തുടർനടപടികളുണ്ടാവുമെന്നും ഫ്ളാറ്റ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി സമീർ താഹിറിൻ്റെ ഫ്ളാറ്റ് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ALSO READ : പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം തടവ് ശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News