കഞ്ചാവ് കേസ്; സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

sameer thahir

കഞ്ചാവ് കേസിൽ സംവിധായകൻ സമീർ താഹിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. സമീറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫ്ലാറ്റിൽ ലഹരി ഉപയോഗിച്ച് തൻ്റെ അറിവോടെയല്ലെന്നാണ് സമീർ മൊഴി നൽകിയിരിക്കുന്നത്. സമീറിൻ്റെ ഫ്ലാറ്റിൽ നിന്നായിരുന്നു അടുത്തിടെ സംവിധായകൻ ഖാലിദ് റഹ്മാനെ അടക്കം കഞ്ചാവുമായി പിടികൂടിയത്.

സമീർ താഹിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചുവെന്നും സമീർ ലഹരി ഉപയോഗിച്ചില്ല എന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും എക്സൈസ് എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ എം.എഫ്. സുരേഷ് അറിയിച്ചു.ആവശ്യമെങ്കിൽ സംവിധായകരെ ഇനിയും വിളിപ്പിക്കുമെന്നും ലഹരി എത്തിച്ച ആളെ കുറിച്ച് സൂചന ലഭിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH NEWS SUMMARY: Director Sameer Tahir’s arrest was recorded in the cannabis case. Sameer was later released on station bail. Sameer has given a statement that he did not consume drugs in the flat without his knowledge. Director Khalid Rahman was recently caught with cannabis from Sameer’s flat.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News