
നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ച് ബിഹാറിൽ ബി ജെ പി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്നൈൻ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബി ജെ പി നേതാക്കളും സഖ്യകക്ഷികളും ചടങ്ങിൽ പങ്കെടുത്തു.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമർ കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി. മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നീ ജെഡിയു നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്രമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ്റെ സാനിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ നേതാവായി തെരഞ്ഞെടുത്തത്. തുടർന്ന് എൻഡിഎ ഘടകകക്ഷികളുടെ യോഗം ചേർന്ന് തീരുമാനം അംഗീകരിക്കുകയായിരുന്നു. അതേസമയം, ബി ജെ പിക്ക് ആദ്യമായാണ് ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

