സഞ്ജുവിന് ഇനി ഒരു മാസം വിശ്രമം, പരുക്കേറ്റ വിരലിന്റെ ശസ്ത്രക്രിയ പൂർത്തിയായി: തിരിച്ചുവരവ് ഐപിഎല്ലിൽ

Sanju Samson

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ പരുക്കേറ്റിരുന്ന വരലിൽ ശസ്ത്രക്രിയ നടത്തി. താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നും ദേശീയ സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പ്രര്യടനത്തിൽ സെഞ്ചുറികളോടെ മികച്ച പ്രകടനം കാഴ്‌ച വെച്ച സഞ്ജുവിന് പക്ഷെ തന്റെ പ്രകടനം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടരാൻ സാധിച്ചിരുന്നില്ല. ശസ്ത്രക്രിയക്കു വിധേയനായതിനാൽ രഞ്ജി ട്രോഫി ഫൈനലിൽ ​ഗുജറാത്തിനെതിരായ മത്സരത്തിൽ കേരളത്തിനായി സഞ്ജു കളിക്കില്ല.

Also Read: ബംഗളൂരു ​ഗുജറാത്ത് പോരാട്ടം; വനിതാ പ്രീമിയർ ലീഗ് മൂന്നാം സീസൺ തുടക്കമായി

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ജോഫ്രാ ആർച്ചറിന്റെ പന്തിലാണ് താരത്തിന് പരുക്ക് പറ്റിയത്.

Also Read: ജിയോ ഹോട്ട്സ്റ്റാറായി പിന്നാലെ പണിയും തുടങ്ങി; ഇനി ഐപിഎൽ സൗജന്യമായി കാണാൻ സാധിക്കില്ല, നിരക്കുകൾ ഇങ്ങനെ

താരത്തിന്റെ തിരിച്ചുവരവ് ഇനി അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിൽ ആയിരിക്കും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക താരമായിരിക്കും. നിലവിലെ വിവരമനുസരിച്ച് മാര്‍ച്ച് 22നാണ് ഐപിഎല്ലിന്റെ കൊടിയേറുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News