‘മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ചക്കളത്തിപോരിൽ വർഗീയത കടന്ന് വരുന്നു’: സമസ്ത

മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസിന് വിമർശനവുമായി സമസ്ത കോർഡിനേഷൻ കമ്മിറ്റി അംഗം സത്താർ പന്തല്ലൂർ. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ചക്കളത്തിപോരിൽ വർഗീയതയും കടന്ന് വരുന്നത് ഞെട്ടിപ്പിക്കുന്നത്. മുഖ്യമന്ത്രി കാര്യത്തിൽ ഘടക കക്ഷികൾക്ക് എല്ലാം ഒരേ അഭിപ്രായമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ഇതിൽ ലീഗിന്റെ പിന്തുണ ഉയർത്തിക്കാട്ടി വർഗീയ ചാപ്പ കുത്തുന്നവരെ ഗൗരവത്തോടെ കാണണം. ലീഗ് അഭിപ്രായം പറയുമ്പോൾ ഇസ്ലാമോഫോബിയയുമായി കൂട്ടിക്കെട്ടി സ്വന്തം കാര്യം നടത്തുന്നവർ ഇനി രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഉള്ളത് കേരളത്തിൽ ആണെന്ന് ഓർക്കണം. ‘ കേരള മുസ്ലീം റോസ്റ്റിന്‘ എണ്ണ പകരുന്നവർ ഗ്രൂപ്പ് മാനേജർമാരെയും എംഎൽഎമാരെയും ജനം തിരിച്ചറിഞ്ഞു എന്നും സത്താർ പന്തല്ലൂർ.

ALSO READ; അവിടെ ച‍ർച്ച, ഇവിടെ ഫ്ലക്സ്; സതീശന് വേണ്ടി വീണ്ടും തൊടുപുഴയിൽ ഫ്ലക്സ്

കോൺഗ്രസ് മുഖ്യമന്ത്രി ആരാവണമെന്നത് ആ പാർട്ടിയുടെ തീരുമാനമാണ്. അത്തരം കാര്യങ്ങളിൽ മറ്റു ഇടപെടലുകൾക്ക് പ്രസക്തിയില്ല. പക്ഷെ, ഈ ചക്കളത്തിപ്പോരിൽ സാമുദായികതയും വർഗ്ഗീയതയും കടന്നു വരുന്നത് ഞെട്ടിപ്പിക്കുന്നതാണ്. കോൺഗ്രസും, യുഡിഎഫും തിരഞ്ഞെടുപ്പ് ജയിച്ചത് വർഗ്ഗീയതക്കെതിരായ ജനങ്ങളുടെ വിധിയെഴുത്തു കൂടിയാണെന്ന യാഥാർഥ്യം അവർ മറന്നു പോവുകയാണ്.
മുഖ്യമന്ത്രി ആരാവണമെന്ന ചോദ്യത്തിന് യുഡിഎഫ് ഘടകകക്ഷികൾക്ക് ഒരേ സ്വരമാണെന്നാണ് മനസ്സിലാക്കുന്നത്. വ്യക്തികൾക്കു പിന്നിൽ അണിനിരന്നു വാദിക്കുന്ന കോൺഗ്രസിനെക്കാൾ നിക്ഷ്പക്ഷ സ്വഭാവമുള്ളത് ഘടകകക്ഷികളുടെ അഭിപ്രായത്തിനാണ്. താല്പര്യങ്ങൾക്കപ്പുറം യുഡിഎഫ് ഭരണം കെട്ടുറപ്പുള്ളതാകണമെന്ന് ആഗ്രഹിക്കുന്നതും അവരാണെന്നും ഫേസ്ബുക്കിൽ കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News