
ജമാഅത്തെ ഇസ്ലാമിയെ ആശയപരമായി ഉള്‍ക്കൊള്ളാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമങ്ങള്‍ പദവിക്ക് നിരക്കാത്തതും ജനാധിപത്യ സംവിധാനങ്ങളോടുള്ള പ്രത്യക്ഷമായ വെല്ലുവിളിയുമാണെന്ന് സമസ്ത എ പി വിഭാഗം വിദ്യാർഥി സംഘടനയായ എസ് എസ് എഫ്. സയ്യിദ് ഖുതുബും മൗദൂദിയും ഇസ്ലാമിക വിശ്വാസത്തെ വക്രീകരിച്ച് രൂപപ്പെടുത്തിയ ‘തൗഹീദുല്‍ ഹാകിമിയ്യത്’ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചാണ് ജമാഅത്തെ ഇസ്ലാമി രൂപപ്പെടുന്നത്. ജനാധിപത്യ പ്രക്രിയകളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന എഴുത്തുകളും നിലപാടുകളും ഈ ആശയത്തില്‍ നിന്ന് രൂപപ്പെട്ടതാണെന്നും എസ് എസ് എഫ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം എസ് എസ് എഫിൻ്റെ മുഖപത്രം രിസാലയും സതീശനെതിരെ രംഗത്തെത്തിയിരുന്നു.
ഒളിഞ്ഞും തെളിഞ്ഞും ഈ ആശയത്തെ തന്നെയാണ് ജമാഅത്ത് ഇപ്പോഴും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് കേരളത്തില്‍ സമീപകാലത്ത് നടന്ന ചില പ്രതിഷേധങ്ങളില്‍ പോലും അതിതീവ്ര ആശയങ്ങളുടെ വക്താക്കളായിരുന്ന ബ്രദര്‍ഹുഡ് ആചര്യന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ഇസ്ലാമിന്റെ സമഗ്രതയെ ചോദ്യം ചെയ്യുകയും ജനാധിപത്യ വ്യവസ്ഥയില്‍ ജീവിക്കുന്ന ഒരു വിശ്വാസിയുടെ ഇസ്ലാമിക ജീവിതം പൂര്‍ണമല്ലെന്ന് വരുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ജമാഅത്തെ സംഘടനകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.
ഒരേസമയം മതവിശ്വാസികള്‍ക്കും ജനാധിപത്യ സംവിധാനത്തിനും വെല്ലുവിളിയാകുന്ന ഒരാശയത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കേവല വിജയത്തിന് വേണ്ടി കൂട്ടുപിടിക്കുന്നത് ഏറ്റവുമധികം ജനാധിപത്യ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയം കേവലം തെരഞ്ഞെടുപ്പ് വിജയങ്ങളല്ലെന്നും സുസ്ഥിരമായ നേരിനും നന്മക്കും വേണ്ടിയുള്ള ജാഗ്രതപ്പെടലാണതെന്നും മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ക്ക് ക്ലാസെടുക്കേണ്ടി വരുന്നത് ഗുണകരമായ സ്ഥിതിവിശേഷമല്ലെന്നും പ്രസ്താവനയയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here