ഇന്ത്യന്‍ വിപണിയില്‍ 10,000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പന ലക്ഷ്യമിട്ട് സാംസങ്

എഐ ടിവികള്‍ വിപണിയിലെത്തിക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ 10,000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പന ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്. ഓംഡിയയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023-ല്‍ 21 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രാന്‍ഡ് സാംസങ് ആണ്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 5 വര്‍ഷങ്ങളായി ഇന്ത്യയിലെ മുന്‍നിര ടിവി ബ്രാന്‍ഡ് തങ്ങളാണെന്നാണ് സാംസങ് അവകാശപ്പെടുന്നത്.

എഐ സൗകര്യങ്ങളുള്ള 8കെ നിയോ ക്യുഎല്‍ഇഡി, 4കെ നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി ടെലിവിഷനുകള്‍ അവതരിപ്പിച്ചതിലൂടെ ഈ വര്‍ഷം ഇന്ത്യന്‍ വിപണയില്‍ മുന്നേറാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് സാംസങ് പ്രസ്താവനയില്‍ പറഞ്ഞു. എഐ പിക്ചര്‍ ടെക്നോളജി, എഐ അപ്‌സ്‌കെയിലിംഗ് പ്രൊ, എഐ മോഷന്‍ എന്‍ഹാന്‍സര്‍ പ്രൊ തുടങ്ങിയ എഐ ഫീച്ചറുകള്‍ സാംസങ്ങിന്റെ പുതിയ ടെലിവിഷന്‍ സീരീസുകളില്‍ ലഭ്യമാണ്.

Also Read: മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആവുകയാണ് കേരളം: മന്ത്രി വി ശിവൻകുട്ടി

‘2024ല്‍ 10000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പനയെന്ന നേട്ടം കൈവരിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥമെന്ന് തോന്നിക്കും വിധമുള്ള പിക്ചര്‍ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടുംകൂടിയ ഞങ്ങളുടെ നിയോ ക്യുഎല്‍ഇഡി 8കെ എഐ ടെലിവിഷനുകള്‍ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.’ സാംസങ് ഇന്ത്യ വിഷ്വല്‍ ഡിസ്പ്ലേ ബിസിനസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News