ഫോൺ ഇനി കള്ളൻ കൊണ്ടുപോയാലും പേടി വേണ്ട; പുതിയ അപ്ഡേറ്റിൽ ആന്റി-തെഫ്റ്റ് ഫീച്ചറുമായി സാംസങ്

നിങ്ങൾ സാംസങ്ങ് ഫോൺ ആണോ ഉപയോഗിക്കുന്നത്? എങ്കിൽ അറിയേണ്ട പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. ഏറ്റവും പുതിയ വൺ യുഐ 7 അപ്‌ഡേറ്റിലൂടെ നിലവിലുള്ള ആന്റി-തെഫ്റ്റ് സവിശേഷതകൾ അപ്ഡേറ്റ് ചെയ്തതായി അറിയിച്ചിരിക്കുകയാണ് സാംസങ്. കൂടാതെ മറ്റുചില ഫീച്ചറുകളും പുതിയ അപ്ഡേറ്റിലുണ്ട്. ഇതിൽ ഒരു സവിശേഷതയാണ് ആന്റി- റോബറി സ്യൂട്ട്. അതായത് ഫോൺ മോഷ്ടിക്കപ്പെട്ടാലും, കണ്ടുപിടിക്കാൻ കഴിയുമത്രെ.

ഐഡന്റിറ്റി ചെക്കും, സെക്യൂരിറ്റി ഡിലെയും ഉൾപ്പെടുന്നതാണ് ആന്റി-റോബ്ബറി സ്യൂട്ട്. ഈ സവിശേഷതകൾ സാംസങ് ഗാലക്‌സി S25 സീരിസിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാൽ പുതിയ അപ്ഡേറ്റ് വന്നതോടെ എല്ലാ സാംസങ് ഗാലക്‌സി ഫോണുകളിലും ആന്റി- റോബറി സ്യൂട്ട് ലഭ്യമാവും.

Also read: ആണവോർജ്ജം ഉപയോഗിച്ച് എഐ പവറാക്കാൻ മെറ്റ: 20 വർഷത്തെ കരാർ ഒപ്പിട്ടു

നിലവിലുള്ള തെഫ്റ്റ് പ്രൊട്ടക്ഷൻ സ്യൂട്ടിൽ പ്രധാനമായും മൂന്നു സവിശേഷതകളുണ്ട്. ഇതിൽ ആദ്യത്തേത് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കാണ്. മോഷണം നടക്കുമ്പോൾ ഉണ്ടായേക്കാൻ സാധ്യതയുള്ള ചലനങ്ങൾ ഡിവൈസ് തിരിച്ചറിയും. ഉദാഹരണത്തിന് ആരെങ്കിലും ഫോൺ തട്ടി പറിക്കുകയാണെങ്കിൽ സ്‌ക്രീൻ തത്ക്ഷണം ലോക്ക് ചെയ്യപ്പെടും. ദീർഘനേരം നെറ്റ് വർക്കിൽ നിന്ന് ഉപകരണം വിച്ഛേദിക്കപ്പെട്ടാലും സ്‌ക്രീൻ ലോക്ക് ആകുന്നതാണ് രണ്ടാമത്തെ സവിശേഷത. റിമോട്ട് ലോക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ ഫോൺ നമ്പർ ഉപയോഗിച്ച് വിദൂരത്ത് നിന്നും ഫോണ് ലോക്ക് ചെയ്യാൻ പറ്റുന്നതാണ് മൂന്നാമത്തേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News