
ഫ്ലാഗ്ഷിപ്പുകൾ കുറെ ഇറക്കി വിട്ട സാംസങ് മിഡ്‌റേഞ്ച് പിടിക്കാൻ പുതിയ ഫോണുമായെത്തുന്നു. കരുത്തുറ്റ ബാറ്ററി, മിഴിവേറിയ കാമറ, മികച്ച എഐ ഫീച്ചറുകള്‍ ഇങ്ങനെ ഫുൾ പാക്കേജുമായാണ് ഗാലക്സി എം36 ഫൈവ് ജി ഇന്ത്യയിലേക്ക് എത്തുന്നത്. ജൂണ്‍ 27 നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുക. ആമസോണിന്റെ മാക്രോ പേജിലാണ് ലോഞ്ച് തീയതി പ്രഖ്യാപിച്ചത്. ആമസോൺ തന്നെയാണ് ഒഫീഷ്യൽ സെല്ലർ.
OIS- പിന്തുണയുള്ള 50-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് സാംസങ് ഫോണിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇരുവശത്തെ ക്യാമറകളും 4K വീഡിയോ റെക്കോർഡിംഗിനെയും പിന്തുണയ്ക്കും. മിഡ്റേഞ്ചിലെ സാംസങ്ങിന്‍റെ മികച്ച ചിപ്പ്സെറ്റായ എക്സിനോസ് 1380 SoC ആയിരിക്കും ഫോണിന്‍റെ പെർഫോമൻസ് നിർണയിക്കുക.
കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.7 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക. 45W ഫാസ്റ്റ് ചാര്‍ജിംഗ് 5000mAh ബാറ്ററിയായിരിക്കും ഫോണിന്‍റെ പവർഹൗസ്. 6GB റാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OneUI 7 ഇന്റര്‍ഫേസിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. ഓറഞ്ച് ഹേസ്, സെറീൻ ഗ്രീൻ, വെൽവെറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഫോണുകൾ എത്തുക. വില ഔദ്യോഗകമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 20,000 രൂപയാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here