വെറും 7.2 മില്ലീമീറ്റർ കനം ;കൗതുകമുണർത്തി സാംസങ് ഗാലക്സി എം 56 5ജി ഏപ്രിൽ 17 ന് എത്തും

സാംസങ് ഗാലക്സി എം 55ന്റെ പിൻഗാമിയായി പുതിയ സാംസങ് ഗാലക്സി എം 56 5ജി ഏപ്രിൽ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.ഗാലക്സി എം സീരീസിലേക്ക് എത്തുന്ന പുതിയ സ്മാർട്ട്ഫോണിന് വെറും 7.2 മില്ലീമീറ്റർ കനമേ ഉണ്ടാകൂയെന്നും ഇത് ഗാലക്‌സി എം 55 നേക്കാൾ 30% മെലിഞ്ഞത് ആണെന്നും സാംസങ് പറയുന്നു. എം56 5ജിക്ക് 180 ഗ്രാം ഭാരമാണ് ഉള്ളത് എന്നും സാംസങ് വ്യക്തമാക്കിയിട്ടുണ്ട്.
മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് + പ്രൊട്ടക്ഷനുമായാണ് ഗാലക്സി എം56 5ജി എത്തുക. മുൻഗാമിയെ അപേക്ഷിച്ച് 36% മെലിഞ്ഞ ബെസലുകളും 33% ​ബ്രൈറ്റ്നസുള്ള പാനലും, സൂപ്പർ AMOLED + സ്‌ക്രീനുമായി ഈ ഫോൺ എത്തും. അ‌തേസമയം ഇതിലെ ചിപ്സെറ്റിനെക്കുറിച്ച് നിലവിൽ സാംസങ് വെളിപ്പെടുത്തിയിട്ടില്ല.

ALSO READ : കണ്ടുപരിചയിച്ച മുഖമേ ആയിരിക്കില്ല; ഐഫോണ്‍ 17 പ്രോ മാക്‌സ് അടിമുടി മാറും, സൂചന തന്ന് സോഷ്യൽ മീഡിയ

ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിൽ ഉണ്ടാകുക. അ‌തിൽ OIS പിന്തുണയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവയാണുണ്ടാകുക. സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും ഉണ്ടാകും. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയായിരിക്കും ഗാലക്സി എം56 5ജിയുടെ പ്രവർത്തനം. 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, 8GB റാം എന്നിവയും ഇതിൽ പ്രതീക്ഷിക്കുന്നു.
ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News