
സാംസങ് ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്‌സി എസ് 24 അൾട്രാ 5ജി ഫോണിന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ 40,500 രൂപയിലേറെ വിലക്കിഴിവാണ് സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5ജിയ്ക്ക് ഉള്ളത്. 1,19,900 രൂപ വിലയുള്ള ഫോൺ, ഈ ഓഫർ പ്രകാരം, 79,485 രൂപയ്ക്ക് ലഭ്യമാണ്. എഐ ഉൾപ്പടെയുള്ള അപ്ഗ്രേഡഡ് സവിശേഷതകളുള്ള മോഡലാണ് വിലക്കിഴിവിൽ ലഭ്യമാകുന്നത്.
ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5ജി ഓഫർ എങ്ങനെ?
സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5 ജി ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 79,485 രൂപയ്ക്ക് ലഭ്യമാണ്, ഇതിൽ 40,500 രൂപയിൽ കൂടുതൽ കിഴിവ് ഉൾപ്പെടുന്നു. പുറമെ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 5% കിഴിവ് ലഭിക്കും. ഇത് വില ഏകദേശം 77,000 രൂപയായി കുറയ്ക്കുന്നു. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സൗജന്യ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് കൂടുതൽ വിലക്കുറവിൽ ഈ ഫോൺ സ്വന്തമാക്കാനാകും.

Also Read: ഗൂഗിൾ പികസ്ൽ 10 സീരിസെത്തുന്ന തീയതി പുറത്ത്: അറിയാം കൂടുതൽ വിവരങ്ങൾ
സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5G പ്രത്യേകതകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് QHD+ AMOLED പാനലോടെയാണ് സാംസങ് ഗാലക്‌സി എസ് 24 അൾട്രാ പുറത്തിറക്കിയത്. പരമാവധി 2,600 നിറ്റ്‌സ് വരെ തെളിച്ചവും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റും 12GB LPDDR5x റാമും ഈ സ്മാർട്ട് ഫോണിനുണ്ട്. 45W ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഫോണിനുണ്ട്. കൂടാതെ ആൻഡ്രോയിഡ് 15-ൽ അധിഷ്ഠിതമായ വൺ UI 7-ൽ റൺ ചെയ്യുന്നു. വൺ UI 8 അപ്ഡേറ്റും ഉടൻ ലഭിക്കും.

200MP മെയിൻ സെൻസർ, 50MP 5x ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാ-വൈഡ് ലെൻസ്, 10MP 3x ഒപ്റ്റിക്കൽ സൂം ലെൻസ് എന്നിവയുൾപ്പെടെ ട്രിപ്പിൾ ക്യാമറയുമുണ്ട്. കൂടാതെ 12MP ഫ്രണ്ട് ക്യാമറയും ലഭ്യമാണ്.
Content Highlight: Samsung Galaxy S24 Ultra offer in Flipkart

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

