ഒരു കിടിലൻ സ്ലിം ഫോണിനായി കാത്തിരിക്കുകയാണോ? ​ഗാലക്സി S25 എഡ്ജ് എത്തുന്ന തീയതി പ്രഖ്യാപിച്ചു

Galaxy s25 Edge

സാസംങ്ങ് ആരാധകരും, പോക്കറ്റിലൊതുങ്ങുന്ന കിടിലൻ ഫീച്ചറുകളുള്ള സ്ലിം ഫോൺ സ്വന്താമാക്കണം എന്ന് ആ​ഗ്രഹിക്കുന്നവരും ഒരു പോലെ കാത്തിരിക്കുന്ന ഫോണാണ് ​ഗാലക്സി S25 എഡ്ജ്. പുതിയ ഗാലക്സി S25 എഡ്ജ് മെയ് 13 ന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ​സാംസങ്ങ്. ഔദ്യോ​ഗികമായി വെബ്സൈറ്റിലൂടെയാണ് ഫോണിന്റെ ലോഞ്ചിങ് വിവരങ്ങൾ സാംസങ്ങ് പങ്കുവെച്ചത്.

മേയ് 13ന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് ഫോണിന്റെ ലോഞ്ച് ഇവന്റ് നടക്കുക. “ബിയോണ്ട് സ്ലിം” എന്നാണ് ലോഞ്ച് ഇവന്റിന് പേരിട്ടിരിക്കുന്നത്, ഇവന്റ് ഔദ്യോഗിക വെബ്​സൈറ്റിലൂടെയും, യൂട്യൂബ് ചാനലിലൂടെയും തത്സമയം കാണാൻ സാധിക്കും.

Also Read: കുഞ്ഞൻ ശരീരം, വമ്പൻ ബാറ്ററി, പ്രോ ലെവൽ കാമറ; എക്സ് 200 സീരീസിൽ കോംപാക്ട് ഫ്ലാഗ്ഷിപ്പുമായി വിവോ

പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ ഗാലക്സി S25 എഡ്ജ് ആപ്പിളിന് ഒരു കരുത്തുറ്റ എതിരാളിയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഗാലക്സി S25 എഡ്ജിന് ബദലായി ഐഫോൺ എയർ എന്നൊരു മോഡൽ ആപ്പിൾ അവതരിപ്പിക്കും എന്ന റിപ്പോർട്ടുകളും ഉണ്ട്.

ലീക്കായുട്ടുള്ള റിപ്പോർട്ടുകൾ പ്രകാരമുള്ള സാസംങ് ​ഗാലക്സിയുടെ ഫീച്ചറുകൾ ഇപ്രകാരമാണ്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണിൽ 200 MP കാമറയായിരിക്കും ഉള്ളതെന്നുമാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ പറയുന്നത്. 12MP അൾട്രാ വൈഡ് കാമറയും ഫോണിലുണ്ടാകുമെന്നാണ് സൂചന.

Also Read: ഐഫോൺ 17 സീരീസ് കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സെപ്റ്റംബറിൽ കണ്ടേക്കാവുന്ന ചില അപ്ഡേറ്റുകൾ ഇതാ

ഗാലക്സി എസ് സീരീസിലെ സ്ഥിരം സാനിധ്യമായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് ഗാലക്സി S25 എഡ്ജിലും ഉണ്ടായിരിക്കുക. സ്ലിം ആയിട്ടുള്ള ഫോണിന്റെ തിക്ക്നെസ് 5.83mm മാത്രമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News