പറഞ്ഞ് പറഞ്ഞ് ഇതാ ഒടുവിലെത്തുന്നു: സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് 6 അൾട്രാ ഈ മാസമെത്തിയേക്കുമെന്ന് റിപ്പോർട്ട്

samsung

ഫെബ്രുവരി മാസം മുതൽ ടെക്ക് ലോകത്ത് വൻ ചർച്ചയായ ഒരു സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് 6 അൾട്രാ. ജൂലൈയിൽ നടന്നിരുന്ന ഫോൾഡബിൾ ഇവന്റിൽ ഈ മോഡൽ പുറത്തിറങ്ങുമെന്ന് ഈ വർഷം ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ ലോഞ്ച് നടന്നിരുന്നില്ല. ഇതോടെ ഈ മോഡൽ സാംസങ് ഉപേക്ഷിച്ചുവെന്ന ചില അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ മോഡൽ ഉടൻ പുറത്തിറങ്ങുമെന്ന ഒരു വിവരമാണ്  വന്നിരിക്കുന്നത്.

ALSO READ; ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല കൊല്ലപ്പെട്ടത് ബങ്കറിലേക്ക് വിഷവാതകം ചോർന്നതോടെയെന്ന് റിപ്പോർട്ട്

സൗത്ത് കൊറിയൻ റീട്ടൈലറുടെ ഒരു പോസ്റ്ററിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഇത് പ്രകാരം ഈ മാസം 25ന് ഈ മോഡൽ പുറത്തിറങ്ങുമെന്ന് ആണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിന്റെ പ്രീ ഓർഡറുകൾ ഒക്ടോബർ 18നും 24നും ഇടയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ALSO READ; മിലിറ്ററി ഗ്രേഡ് സുരക്ഷയുമായി മോട്ടോയുടെ ജി75 5ജി പുറത്തിറങ്ങി

ഇക്കാര്യം സാംസങ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചരിക്കുന്ന വാർത്തകൾ എല്ലാം ശരിയാണെന്ന് തന്നെയാണ് ടെക് വിദഗ്ധർ പറയുന്നത്.  അങ്ങനെയെങ്കിൽ വിപണിയിൽ ഈ മോഡൽ തരംഗം സൃഷ്ടിക്കുമോ എന്നത് കാത്തിരുന്ന തന്നെ കാണണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys