എഐയുടെ സാധ്യതകളുമായി സാംസങ് എസ് 24 സീരീസുകൾ

സാംസങ് ഗ്യാലക്സി S24, ഗ്യാലക്സി S24+, ഗ്യാലക്സി S24 Ultra എന്നിവയുടെ ലോഞ്ചിങ് കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ വെച്ച് നടന്നിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അൺപാക്ക്ഡ് ചടങ്ങായിരുന്നു ഇത്. നിരവധി സവിശേഷതകളാണ് സാംസങ് ഗ്യാലക്സി സീരീസുകളിൽ ഉള്ളത്. 6.8 ഇഞ്ച് Q HD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ, ടൈറ്റാനിയം ഫ്രെയിം, 200എംപി പ്രധാന ക്യാമറയുള്ള ആകർഷകമായ ക്യാമറ സിസ്റ്റം എന്നിവയാണ് ഇവയുടെ പ്രധാന സവിശേഷത. 5x സൂം ഉള്ള 50എംപി ടെലിഫോട്ടോ ക്യാമറയും ഇവ വാഗ്ദാനം ചെയ്യുന്നു.

ALSO READ:വട്ടിയൂർക്കാവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയത് സ്കൂബ ടീം

ലൈവ് ട്രാൻസിലേഷൻ, ഇന്റർപ്രെറ്റർ, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന Galaxy AI, ഓപ്ഷൻ പ്രധാനപ്പെട്ട ഒരു ഓപ്ഷൻ ആണ്. ഗൂഗിൾ നൽകുന്ന സർക്കിൾ ടു സെർച്ച് ഫീച്ചറും ഇതിലുണ്ട്.

ഗാലക്‌സി എസ് 24 സീരീസിൽ ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഏഴ് തലമുറകളുടെ ഒഎസ് അപ്‌ഗ്രേഡുകളും സാംസങ് നൽകുന്നുണ്ട്. എഐ ഓപ്ഷൻ സാംസങ്ങിന്റെ സാങ്കേതിക മേഖലയിലെ മുന്നേറ്റത്തെ കാണിക്കുന്നു.

എസ് 24 ൽ 6.2 ഇഞ്ച് ഫുൾ എച്ച്ഡി+ ഡൈനാമിക് അമോലെഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2600 നിറ്റ്സ് ബ്രൈറ്റ്നെസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
എസ് 24 പ്ലസിൽ 6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2600 നിറ്റ്സ് ബ്രൈറ്റ്നെസ് എന്നിവയും എസ് 24 അൾട്രയിൽ 6.8 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2600 നിറ്റ്സ് ബ്രൈറ്റ്നെസ് എന്നീ സവിശേഷതകളും ഉൾപെടുത്തിയിട്ടുണ്ട് 

ALSO READ: നടന്നത് അതിവിദഗ്ധ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും തട്ടിയത് ഒന്നരക്കോടിയോളം

സാംസങ്ങിന്റെ ഗാലക്‌സി എസ് 24 ന്റെ 8GB + 256GB സ്റ്റോറേജ് വേരിയന്റിന് 79,999 രൂപയാണ്. ഗാലക്‌സി S24+ ന്റെ വില ആരംഭിക്കുന്നത് 99,999 രൂപയിലാണ്. ഗാലക്‌സി S24 Ultra യുടെ പ്രാരംഭ വില 1,29,999 രൂപയുമാണ്. ഇന്ത്യയിൽ പ്രീ-ഓർഡറിന് ഫോണുകൾ ലഭ്യമാണ്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News