സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിന് സമൻസ്

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോടതിയുടെ സമന്‍സ്. മാര്‍ച്ച് നാലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ബംഗളൂരു കോടതിയാണ് സമന്‍സ് അയച്ചത്. ജനപ്രതിനിധികള്‍ക്കെതിരായ കേസ് കേള്‍ക്കുന്ന പ്രത്യേക കോടതിയിൽ പരമേശ് എന്ന ബംഗളൂരു സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സമന്‍സ്.

ALSO READ: 40 സീറ്റിലെങ്കിലും വിജയിക്കുമോ?; കോണ്‍ഗ്രസിനെ പരിഹസിച്ച് മമത ബാനര്‍ജി

2023 സെപ്‌തംബറിൽ നടന്ന സമ്മേളനത്തിനിടെ പൊതുവേദിയില്‍ പ്രസംഗിക്കവേ സനാതന ധർമം ഡെങ്കിപ്പനിയും മലേറിയയും പോലെയാണെന്നും തുടച്ചു നീക്കേണ്ടതാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. പരാമർശം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കി. വിഷയത്തിൽ ജാതി വ്യവസ്ഥയെയാണ് എതിര്‍ത്തതെന്നു ഉദയനിധി പിന്നീട് വിശദീകരിച്ചിരുന്നു. അതുപോലെ തന്നെ പറഞ്ഞതിൽ തെറ്റില്ലെന്നും നിയമപരമായി നേരിടുമെന്നും ഉദയനിധി അന്ന്‌ പറഞ്ഞിരുന്നു.

ALSO READ: തമിഴ് മക്കളുടെ പൾസ്‌ അറിയുന്ന ദളപതി; രാഷ്ട്രീയ ബോക്സ് ഓഫീസിൽ ഹിറ്റടിക്കാൻ വിജയ് എത്തുമ്പോൾ

ദേശീയ തലത്തില്‍ ബിജെപി ഈ വിഷയം ഉയര്‍ത്തിയിരുന്നു. ഈ മാസം 13നു ഹാജരാകാൻ ഉദയനിധിക്ക് ബിഹാര്‍ കോടതിയും സമന്‍സ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് ബംഗളൂരു കോടതിയുടെ സമന്‍സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News