മണൽ മാഫിയബന്ധം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മണൽ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി വി അജിത് സസ്‌പെൻഡ് ചെയ്തു. കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ എസ് ജേക്കബിനെയാണ് സസ്പെൻസ് ചെയ്തത്.

also read : 1.3 ലക്ഷം രൂപ കൊടുത്ത് ഓസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്ത പക്ഷി പറന്നു പോയി; ശേഷം ഉടമയിലേക്കെത്തിയത് യാദൃച്ഛികമായി

കോയിപ്രം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരവേ, 2022 ആഗസ്റ്റ് ഒന്നുമുതൽ ഈവർഷം ജൂലൈ 24 വരെയുള്ള വിവിധ കാലയളവിൽ, മണൽമാഫിയകളുമായി അടുപ്പമുള്ള നിരവധി ആളുകളുമായി ഫോണിലൂടെ അടുത്ത ബന്ധം നിലനിർത്തിയതെന്ന് കണ്ടെത്തിയതിനെതുടർന്നാണ് നടപടി. ഗുരുതരമായ കൃത്യവിലോപത്തിനും അച്ചടക്കലംഘനത്തിനും പൊലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതുമായ കാരണങ്ങൾ പരിഗണിച്ചാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. അച്ചടക്കനടപടി ജില്ലാ പൊലീസ് മേധാവിയാണ് കൈക്കൊണ്ടത്. വകുപ്പുതല അന്വേഷണത്തിന് അടൂർ ഡി വൈ എസ് പിയെ ചുമതലപ്പെടുത്തി.

also read : എന്താണ് ബ്രൂസെല്ലോസിസ്: തിരുവനന്തപുരത്ത് സ്ഥിരീകരിച്ച ബാക്ടീരിയയെ കുറിച്ച് അറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel