ജ്യോതി മല്‍ഹോത്ര വിവാദം: വന്ദേഭാരത് ഉദ്ഘാടന പാസുകൾ വിതരണം ചെയ്തത് ബിജെപി ഓഫീസില്‍ നിന്നെന്ന് മുൻ ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയ്ക്കുള്ള പാസുകള്‍ ബിജെപി ഓഫീസില്‍നിന്നാണ് നേരിട്ട് വിതരണംചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്താന്‍ ചാരയായ ജ്യോതി മല്‍ഹോത്രയ്ക്ക് ബിജെപി ഓഫീസില്‍നിന്ന് ആരാണ് വന്ദേഭാരത് പാസ് നല്‍കിയതെന്ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തണമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

മുന്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി മുരളീധരന്റെയും വേണ്ടപ്പെട്ടവര്‍ക്കൊക്കെ വന്ദേ ഭാരത് ഉദ്ഘാടന പാസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ സന്ദീപ്, ജ്യോതി മല്‍ഹോത്രയ്ക്കും അങ്ങനെ കിട്ടിയതാവാനേ തരമുള്ളൂ എന്നും ആരോപിച്ചു. നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികള്‍ക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ലെന്നും സന്ദീപ് പറഞ്ഞു.

ALSO READ: സൗരോർജ്ജ ഉത്‌പാദനത്തിന്റെ മീറ്ററിങ്: വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാം

ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായ ബിജെപി നേതാക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് മുന്‍ ബിജെപി നേതാവുകൂടിയായ സന്ദീപ് വാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണരൂപം

വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ ബിജെപി ഓഫീസിൽ നിന്നാണ് നേരിട്ട് വിതരണം ചെയ്തത്. പാക്കിസ്ഥാൻ ചാരയായ ജ്യോതി മൽഹോത്രക്ക് ബിജെപി ഓഫീസിൽ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നൽകിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് വെളിപ്പെടുത്തണം.അദ്ദേഹത്തിൻ്റെയും കേന്ദ്രമന്ത്രി മുരളീധരന്റെയും “വേണ്ടപ്പെട്ടവർക്കൊക്കെ” വന്ദേ ഭാരത് ഉദ്ഘാടന പാസ് നൽകിയിട്ടുണ്ട്. ജ്യോതി മൽഹോത്രയ്ക്കും അങ്ങനെ കിട്ടിയതാവാനെ തരമുള്ളൂ.നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികൾക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തിൽ കരുതിയിട്ടുണ്ടാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News