കെ സി വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ; പുറത്തുവന്ന ചിത്രം കണ്ടിട്ടില്ലെന്നും പ്രതികരണം

SANDEEP G VARIER

കെ സി വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല എന്നാണ് സന്ദീപ് വാര്യർ പ്രതികരിച്ചത്. ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല. കെ.സി. വേണുഗോപാലിനെയാണോ പിന്തുണക്കുന്നതെന്ന ചോദ്യത്തിന് കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. പാർട്ടിക്കുള്ളിൽ നടന്ന ഒരു പ്രവർത്തനമാണ്. അതിൽ എന്ത് പറഞ്ഞു എന്നത് പാർട്ടിയാണ് വിലയിരുത്തേണ്ടത്. കോൺഗ്രസ് ജനാധിപത്യ പാർട്ടി ആണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക എന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്

മാത്യു കുഴൽനാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ലെന്നും അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഫ്ലക്സ്‌ ഉയർത്തുന്നതും പ്രകടനവും എല്ലാം ജനധിപത്യത്തിന്റെ ഭാഗം ആണെങ്കിലും പരിധി കടക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് കോൺഗ്രസിൻ്റെ മുൻ ചരിത്രം’; വി ഡി സതീശന് പരോക്ഷ പിന്തുണയുമായി ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ

എഐസിസി നിരീക്ഷകനായിരുന്ന മുകുൾ വാസനിക്കിന്റെ കൈയിൽ ഉണ്ടായിരുന്ന പട്ടികയുടെ സിഗിട്രം ഇന്ന് പുറത്തുവന്നത്. ഇതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സന്ദീപ് വാര്യരും അടക്കം പത്തോളം പേരുടെ വിവരങ്ങൾ ഉണ്ടായിരുന്നു. സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ടി. സിദ്ധിഖ് എന്നിവരുടെ പേരിനെ നേരെ കെ സി എന്നും ഐ.സി. ബാലകൃഷ്ണന്റെ പേരിനുനേരെ കെ.സി., ആർ.സി. എന്നുമായിരുന്നു എഴുതിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News