
ദി കേരള സ്റ്റോറിയെന്ന സിനിമയെ കര്‍ണാടക തെരഞ്ഞെടുപ്പ് ആയുധമാക്കിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരി. ചിത്രം തീവ്രവാദത്തിന്റെ മുഖം തുറന്നു കാണിക്കുന്നുവെന്ന മോദിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്താണ് സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരിക്കുന്നത്.
‘മുഖം തുറന്നു കാണിച്ചത് സിനിമയാണോ ബി.ബി.സി യാണോ? മോദീജീ…’ എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സ്‌റ്റോറിയെ പുകഴ്ത്തി സംസാരിച്ചത്.
അതേസമയം സിനിമയ്ക്കെതിരെയും നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here