
ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം പാടിയ നന്ദഗോവിന്ദം ഭജൻസിന് നേരെ സൈബർ ആക്രമണം. ഈയടുത്ത കാലത്ത് സ്വീകാര്യത നേടിയ ഒരു ഭജൻസ് സംഘമാണ് നന്ദഗോവിന്ദം ഭജൻസ്.
സോഷ്യൽ മീഡിയയിലെ സ്വീകാര്യതയ്ക്ക് അപ്പുറത്ത് നന്ദഗോവിന്ദത്തിന്റെ ഭജൻ കാണാൻ എത്തുന്നവരുടെ എണ്ണവും വളരെ വലുതാണ്. ക്ഷേത്രോത്സവത്തിൽ നന്ദഗോവിന്ദം പാടിയ ക്രൈസ്തവ ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്. കോട്ടയം വേപ്പിൻകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആണ് നന്ദഗോവിന്ദൻ പരദേവനഹോ എന്ന ഗാനം ആലപിക്കുന്നത്.
മത സൗഹാർദത്തിന്റെ ഉദാത്ത മാതൃകയായാണ് സോഷ്യൽ ലോകം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാൽ, ഇതിനെതിരെ അധിക്ഷേപവുമായി ഒരു വിഭാഗം എത്തിയിട്ടുണ്ട്. നന്ദഗോവിന്ദം ഭജൻസിന് എതിരെ അധിക്ഷേപവുമായി എത്തിയവരുടെ കൂട്ടത്തിൽ ആർഎസ്എസ് സൈദ്ധാന്തികൻ വിദ്യാസാഗർ ഗുരുമൂർത്തിയുമുണ്ട്.
ALSO READ; വൃതിക റിയൽ അല്ല; എന്നാൽ കൊയ്യുന്നത് ലക്ഷങ്ങൾ
ക്ഷേത്ര വേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചിലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജൻസ് എന്നായിരുന്നു വിദ്യാസാഗർ ഗുരുമൂർത്തിയുടെ കമന്റ്. എന്നാൽ, ഈ കമന്റിനെ എതിർത്തും പിന്തുണച്ചുമുള്ള നിരവധി പ്രതികരണങ്ങളും ഈ പോസ്റ്റിന് ചുവടെ കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

