
മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ ചിത്രത്തില്‍ കറുത്ത പെയിന്റ് പൂശി സംഘപപരിവാര്‍. ഗാസിയാബാദിലെ റെയില്‍വേ സ്റ്റേഷനിലെ ചിത്രത്തിലാണ് ജയ് ശ്രീ റാം വിളികളുമയെത്തിയ സംഘം കറുത്ത പെയിന്റുപയോഗിച്ച് ചിത്രം വികൃതമാക്കിയത്. ഔറംഗസീബ് മുസ്ലിം അധിനിവേശക്കാരണെന്ന് പറഞ്ഞായിരുന്നു ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരുടെ രോഷപ്രകടനം.
ALSO READ: കേരളത്തിന് അഭിമാനിക്കാം! വീണ്ടും നേട്ടവുമായി വിഴിഞ്ഞം തുറമുഖം
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിലെ ചുവരിലുണ്ടായിരുന്ന മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ ചിത്രത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കറുത്ത പെയിന്റ് പൂശിയത്..ജയ് ശ്രീറാം വിളികളുമായി എത്തിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തെ കറുപ്പ് പൂശി വികൃതമാക്കി.
ഔറംഗസീബ് മുസ്ലിം അധിനിവേശക്കാരാണെന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ രോഷ പ്രകടനം. തങ്ങളുടെ പൂര്‍വികര്‍ക്കെതിരെ അക്രമം നടത്തിയ നീചരുടെ ചിത്രം വെക്കാന്‍ അനുവദിക്കില്ലെന്നും ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു..ഈ രാജ്യം, സൂരജ് മല്‍, ബ്രഹ്മജി തുടങ്ങിയ വീരന്മാരുടെതാണെന്ന വാദവും അവരുയര്‍ത്തി..ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ ദില്ലിയിലും മുഗള്‍ ഭരണാധികാരികളുടെ പേരുകളുള്ള നെയിം ബോര്‍ഡുകള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here