
തള്ളിക്കളയേണ്ടത് എമ്പുരാൻ സിനിമയെയല്ലെന്നും ആർ എസ് എസ് മുഖവാരിക ഓര്‍ഗനൈസറിന്റെ വിദ്വേഷ പരാമര്‍ഷത്തെയാണെന്നും എ എ റഹിം എം പി. എമ്പുരാനെതിരായ ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണ് എമ്പുരാൻ എന്ന് പറയുന്നത് സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Read Also: എമ്പുരാനെതിരെ ആര്‍ എസ് എസ്; ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണെന്ന് മുഖവാരിക ഓര്‍ഗനൈസര്‍
എമ്പുരാന്‍ ഇന്ത്യ വിരുദ്ധ സിനിമയാണെന്ന് സംഘപരിവാര്‍ സന്ദേശം നല്‍കുന്നു. സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ ജനാധിപത്യ സംവിധാനങ്ങള്‍ ഒറ്റക്കെട്ടാവണം. ഗുജറാത്ത് വംശഹത്യ യാഥാര്‍ഥ്യമാണ്. യാഥാര്‍ഥ്യത്തെ മറച്ചുകളയാനാണ് സംഘപരിവാര്‍ ശ്രമം നടത്തുന്നത്.
Read Also: ‘മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരികെ വാങ്ങണം, അതിനായി കോടതിയില്‍ പോകും’: ബിജെപി നേതാവ്
കലാപത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ സംഘപരിവാറിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഗുജറാത്ത് കലാപത്തെ പരാമര്‍ശിച്ചാല്‍ കൈ പൊള്ളുമെന്നു ഇവര്‍ പ്രഖ്യാപിക്കുന്നുവെന്നും എ എ റഹിം എം പി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here