
കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമിയുടെ പേരുപയോഗിച്ച് വര്‍ഗീയ മുതലെടുപ്പിന് സംഘപരിവാര്‍ മാധ്യമം. ജയില്‍ ചാടിയതും പിടിയിലായതുമായ വാര്‍ത്തകളില്‍ എല്ലാ മാധ്യമങ്ങളും ഗോവിന്ദച്ചാമി എന്ന് ഉപയോഗിച്ചപ്പോള്‍ ചാര്‍ളി തോമസ് എന്നാണ് സംഘപരിവാര്‍ മാധ്യമമായ ജനം ടി വി നല്‍കിയത്. കൃത്യമായ വര്‍ഗീയ മുതലെടുപ്പായിരുന്നു ലക്ഷ്യം.
‘ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് ജയില്‍ ചാടി’, ‘ചാര്‍ളി തോമസിനെ തേടി പരക്കം പാഞ്ഞ് കേരളാ പൊലീസ്’, ‘ചാര്‍ളി തോമസ് പിടിയില്‍’, ‘ചാര്‍ളി തോമസ് കിണറ്റില്‍; കോരിയെടുത്ത് പൊലീസ്’ തുടങ്ങിയ തലക്കെട്ടുകളാണ് ജനം ടി വി നല്‍കിയത്.
കുറ്റവാളിയുടെ പേര് നോക്കി പ്രസ്തുത മതത്തെയും വിശ്വാസികളെയും വിചാരണ ചെയ്യുകയെന്ന സ്ഥിരം സംഘപരിവാര്‍ തന്ത്രമാണ് ഗോവിന്ദച്ചാമിയിലും പയറ്റുന്നത്.
Read Also: പിടികൂടുമ്പോൾ ഗോവിന്ദച്ചാമിയുടെ കൈവശം ടൂളുകൾ; ജയിൽ ചാടാൻ ദിവസങ്ങൾക്ക് മുൻപേ ആസൂത്രണം
ഈ പേരിലൂടെ ക്രിസ്ത്യന്‍ മതത്തെയും ക്രിസ്ത്യാനികളെയും ക്രൂശിക്കുകയാണ് ലക്ഷ്യം. കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ന്യൂനപക്ഷങ്ങളാണെങ്കില്‍ ഈ രീതിയിലുള്ള വിചാരണ സംഘപരിവാറിന്റെയും അവര്‍ക്ക് കുഴലൂതുന്ന മാധ്യമങ്ങളുടെയും സ്ഥിരം രീതിയാണ്. അതാണ് ഗോവിന്ദച്ചാമിയിലും നാം കാണുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

