സാഹിത്യകാരൻ വി സജയിനെതിരെ സംഘപരിവാർ ഭീഷണി; പ്രതിഷേധിച്ച് കവി സച്ചിദാനന്ദൻ

സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി. സജയിക്ക് നേരെയുണ്ടായ സംഘപരിവാർ ഭീഷണിയിൽ പ്രതിഷേധിച്ച് കവി സച്ചിദാനന്ദൻ രംഗത്ത് . തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു പ്രതിഷേധം അറിയിച്ചത്. പ്രഭാഷകനും വിമര്‍ശകനുമായ കെ വി സജയ് മണിയൂരിലെ ജനകീയ വായനശാലയിലെ പ്രസംഗത്തില്‍ വാല്‍മീകിയുടെ മനുഷ്യനായ രാമനെയും ഇന്നത്തെ പ്രധാനമന്ത്രിയുടെ വായനയില്ലായ്മയെയും കുറിച്ചു നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഒരാള്‍ അദ്ദേഹത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അറിഞ്ഞു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് ഐക്യദാര്‍ഢ്യമറിയിക്കുന്നു എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ: സംസ്ഥാനത്ത് എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഹയർസെക്കണ്ടറി; കരടുചട്ടം പുറത്തിറക്കി സർക്കാർ

കഴിഞ്ഞ ദിവസം വൈകിട്ട് വടകര മണിയൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് വി സജയിക്കെതിരെ ഭീഷണിയുണ്ടായത്. പ്രസംഗം കഴിഞ്ഞിറങ്ങിയ സജയിയെ കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു . ചടങ്ങിലെ പ്രസംഗത്തിൽ മുൻപ്രധാനമന്ത്രി നെഹറു പുസ്തക വായനക്കാരനായിരുന്നുവെന്നും മോദി എത്ര പുസ്തകം വായിച്ചുവെന്നതറിയില്ലെന്നും പരാമർശിച്ചിരുന്നു. രാമായണം മുഴുവനായി മോദി വായിച്ചതായി അറിയില്ലെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഇതായിരിക്കും ഇവരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നതെന്ന് സജയ് പറഞ്ഞു.

ALSO READ: കൊല്ലം പരവൂരിലെ എ പി പി എസ് അനീഷ്യയുടെ ആത്മഹത്യ; ശബ്ദരേഖ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News