
ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയായ അനം മിര്‍സയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ലളിതവും എന്നാല്‍ അതിശയകരവുമായ രീതിയില്‍ പണം എങ്ങനെ ലാഭിക്കുന്നുവെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
‘യുപിഐ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തി’ എന്നും ദൈനംദിന ചെലവുകള്‍ കുറയ്ക്കുന്നതിനായി തന്റെ ഫോണില്‍ നിന്ന് ഗൂഗിള്‍ പേ പോലും നീക്കം ചെയ്തതായും അനം വീഡിയോയിലൂടെ വിശദീകരിച്ചു.
ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാതെയും ഓണ്‍ലൈന്‍ പണമടയ്ക്കലുകള്‍ നടത്താതെയും ജീവിക്കാന്‍ ശീലിച്ചു. ഇതിലൂടെ തന്റെ കയ്യില്‍ നിന്നും ചെലവാകുന്ന തുകയെ കുറിച്ച് കൂടുതല്‍ ബോധവാനായി. ലിറ്റില്‍ ചേഞ്ചസ്, ബിഗ് ഇംപാക്ട് എന്ന പരമ്പരയുടെ എപ്പിസോഡ് 4 ആയിട്ടാണ് അവര്‍ വീഡിയോ പങ്കിട്ടത്.
ആദ്യമൊക്കെ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും കാപ്പി വാങ്ങിത്തരാന്‍ കൂട്ടുകാരോട് ആവശ്യപ്പെടേണ്ടി വന്നെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കാലക്രമേണ, ആ മാറ്റവുമായി പൊരുത്തപ്പെട്ടു, ഇപ്പോള്‍ അത് സഹായകരമാണെന്നും വീഡിയോയില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here