മുഹമ്മദ് ഷമ്മിയും സാനിയ മിർസയും തമ്മിലുള്ള വിവാഹ അഭ്യൂഹങ്ങൾ; മറുപടിയുമായി സാനിയയുടെ പിതാവ്

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമ്മിയും ടെന്നീസ് താരം സാനിയ മിർസയും തമ്മിലുള്ള വിവാഹത്തെച്ചൊല്ലിയുട അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് സാനിയയുടെ മുൻ ഭർത്താവ്. ഈ വർഷം ആദ്യമാണ് ഇരുവരുടെയും വിവാഹമോചന വാർത്തകൾ വന്നത്. 2018 ൽ ഷമ്മിക്കെതിരെ ഗാർഹിക പീഡന പരാതി ഉയർത്തിയാണ് ഭാര്യയായിരുന്ന ഹസിൻ ജഹാൻ വിവാഹമോചനം ചെയ്തത്.

Also Read: അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി 9 വയസുകാരൻ മരിച്ച സംഭവം; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

ഇരുവരും തമ്മിൽ വിവാഹിതരാകുന്നു എന്ന പേരിലുള്ള അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ച് കാലമായി. ഇവർ വിവാഹിതരായി എന്ന പേരിൽ വ്യാജ ചിത്രം വരെ പുറത്തിറങ്ങി. അതോടെയാണ് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. പ്രചരിക്കുന്നത് അസംബന്ധമാണെന്നാണ് അദ്ദേഹം ഈ വാർത്തയോട് പ്രതികരിച്ചത്. ഷമ്മിയെ സാനിയ ഇതുവരെ കണ്ടിട്ട് പോലും ഇല്ലെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘സൂപ്പർ എട്ടിൽ സൂപ്പറായി ഇന്ത്യ’, അഫ്‌ഗാനെ തകർത്ത് മുന്നേറ്റം; താരങ്ങളായി ബുംറയും അർഷ്ദീപ് സിങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News