കാസ്റ്റിങ് കൗച്ച് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും; സാനിയ ഇയ്യപ്പന്‍

saniya iyappan

കാസ്റ്റിങ് കൗച്ച് എന്ന് കേൾക്കുമ്പോൾ അഭിനേത്രിമാരുടെ ദുരവസ്ഥ എന്നാണ് നമ്മൾ കരുതാറുള്ളത്. എന്നാൽ അങ്ങനെ അല്ല , പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന്റെ പിടിയിലെന്ന് നടി സാനിയ ഇയ്യപ്പന്‍.

കാസ്റ്റിങ് കൗച്ച് പെണ്‍കുട്ടികള്‍ മാത്രമാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബോളിവുഡിലൊക്കെ ആണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടെന്നും സാനിയ പറഞ്ഞു.

താന്‍ നേരിട്ട കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറയുന്നതിനിടെയാണ് സാനിയ ഇയ്യപ്പന്‍ മനസ്സ് തുറന്നത് . ചുരുക്കം അനുഭവങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളുവെങ്കിലും ഇത്തരത്തിലുള്ള സമീപനം മോശമാണെന്ന് സാനിയ പറഞ്ഞു.

”എനിക്ക് അങ്ങനെ വളരെ ചുരുക്കം അുഭവങ്ങളെ ഉണ്ടായിട്ടുള്ളു. നമ്മളൊക്കെ അത്രയും ആഗ്രഹിച്ച് വന്നതാണ് സിനിമയില്‍. അവിടെ നമ്മള്‍ ഇങ്ങനെ ഒരു രീതിയില്‍ തീരേണ്ടതാണോ? പക്ഷെ ഇതൊക്കെ എപ്പോള്‍ മാറും ശരിയാകും എന്നൊന്നും എനിക്ക് അറിയില്ല – സാനിയ പറഞ്ഞു .

വസ്ത്രധാരണത്തിന്റെ പേരില്‍ സിനിമാമേഖലയിലുള്ളവര്‍ തന്നെ ജഡ്ജ് ചെയ്യുന്നതിനെക്കുറിച്ചും സാനിയ സംസാരിച്ചു. ധന്യ വര്‍മക്ക് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like