അമ്പമ്പോ ഇതെന്തൊരു പെര്‍ഫോമന്‍സ് ! സോഷ്യല്‍മീഡിയയില്‍ വൈറലായി സാനിയയുടേയും റംസാന്റെയും ഡാന്‍സ്

Saniya Iyappan

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അഭിനേതാക്കളും നര്‍ത്തകരുമായ സാനിയ ഇയ്യപ്പന്റെയും റംസാന്‍ മുഹമ്മദിന്റെയും ഡാന്‍സ് ആണ്. ‘പീലിങ്‌സ്’ പാട്ടിന് ഇരുവരും ചുവടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് കഴിഞ്ഞു.

വെക്കേഷന്‍ ഹോം റെന്റല്‍ സര്‍വീസ് ആയ ഓ സ്റ്റേയ്‌സ് ആണ് ഇരുവരുടെയും നൃത്ത പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

Also Read : ‘പൃഥ്വിരാജിനൊപ്പം സിനിമയ്‌ക്കൊപ്പം എന്നും എപ്പോഴും ! ഒരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത് അതിന്റെ കപ്പിത്താനെ തേജോവധം ചെയ്യുന്നത് സിനിമാ ഇന്‍ഡസ്ട്രിയെ ദോഷമായി ബാധിക്കും’: ലിസ്റ്റിന്‍ സ്റ്റീഫന്‍

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2ലെ ഗാനമാണ് ‘പീലിങ്‌സ്’. സാനിയയുടെയും റംസാന്റെയും എനര്‍ജറ്റിക് ഡാന്‍സ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. സിജു തുറവൂര്‍ ആണ് പാട്ടിന്റെ മലയാളം പതിപ്പിനു വരികള്‍ കുറിച്ചത്. ഇരുവരുടെയും മെയ്വഴക്കം കണ്ട് അതിശയിക്കുകയാണ് കാണികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News