
ഇന്ത്യൻ സ്റ്റാർ ബൗളർ ജസ്പ്രീത് ബുമ്രയും പ്രശസ്ത സ്പോർട്സ് അവതാരക സഞ്ജന ഗണേശനും തമ്മിൽ 2021 മാർച്ച് 15ന് ആണ് വിവാഹിതരായത്. തങ്ങളുടെ അഞ്ചാമത് വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഭാര്യയ്ക്ക് ആശംസകള്‍ നേർന്ന് കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള ചിത്രം ബുമ്ര തൻ്റെ ഇൻസ്റ്റാഗ്രമിലൂടെ പങ്കുവെച്ചിരുന്നു. ‘ഹാപ്പി ആനിവേഴ്സറി’ എന്നാണ് ബുമ്ര കുറിച്ചത്. എന്നാൽ ഇതിന് സഞ്ജന ഗണേശൻ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘ഹാപ്പി ആനിവേഴ്സറി’ക്ക് മറുപടിയായി “കിഡ്‌നി ടച്ചിംഗ് ക്യാപ്ഷൻ യാർ” (Kidney touching caption yaar) എന്ന് സഞ്ജന കമന്റ് ചെയ്തതോടെ ആരാധകർ അത് ഏറ്റെടുത്തു. അമ്പതിനായിരത്തിലധികം ആളുകളാണ് കമൻ്റിന് ലൈക്ക് ചെയ്തത്. കമൻ്റിന് മറുപടിയായി നിരവധി ആരാധകർ ചിരിക്കുന്ന ഇമോജിയിട്ടിട്ടുണ്ട്.

അതേസമയം, സഞ്ജനയും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ബുമ്രയ്ക്ക് ആശംസകൾ നേർന്നു. “തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം കഴിച്ചിട്ട് അഞ്ച് വർഷമായെന്നും, ജീവിതം എങ്ങോട്ട് കൊണ്ടുപോയാലും നീയും ഞാനും ഒരു ആലിംഗനവുമുണ്ടെങ്കിൽ അത് മാത്രം മതി” സഞ്ജന കുറിച്ചു.
.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

