
1981-ൽ ‘റോക്കി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സഞ്ജയ് ദത്ത്. താരജാഡകളില്ലാതെ ആരാധകർക്കൊപ്പം സംസാരിക്കുകയും സെൽഫിയെടുക്കാൻ നിന്നുകൊടുക്കുകയും ചെയ്യുന്നയാളാണ് ഇദ്ദേഹം. ലാളിത്യമാർന്ന അദ്ദേഹത്തിന്‍റെ സംസാരരീതി, ആരാധകർക്കിടയിൽ ബാബ എന്ന വിളിപ്പേരും സഞ്ജയ് ദത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സഞ്ജയ് ദത്തിന്‍റെ ഒരു വീഡിയോയാണ് വൈറലാകുന്നത്. പാപ്പരാസികളുമായുള്ള താരത്തിന്‍റെ സംസാരമാണ് വീഡിയോയിലുള്ളത്.
ഒരു പരിപാടി കഴിഞ്ഞ് ഭാര്യയ്ക്കൊപ്പം സഞ്ജയ് ദത്ത് പുറത്തുവരുന്നതാണ് ദൃശ്യത്തിലുള്ളത്. മഴ കാരണം കാറിലേക്ക് കയറാനൊരുങ്ങിയ താരത്തിനെ പാപ്പരാസികൾ വളഞ്ഞു. സെൽഫിയെടുക്കാനും ആരാധകർ ഒപ്പംകൂടി. ‘മഴയല്ലേ വീട്ടിൽ പോകു’വെന്ന് പാപ്പരാസികളോട് താരം ചോദിക്കുന്നു. മറ്റൊരാളെ കാത്തുനിൽക്കുകയാണെന്ന് അവർ താരത്തിന് മറുപടി നൽകുന്നു. അതാരാണെന്ന് സഞ്ജയ് ദത്ത് ചോദിക്കുമ്പോൾ, രാഷ എന്നാണ് പാപ്പരാസികൾ മറുപടി നൽകുന്നത്.
എന്നാൽ രാഷ ആരാണെന്ന് സഞ്ജയ് ദത്തിന് മനസിലായില്ല. അങ്ങനെ ‘ആരാണ് രാഷ’ എന്ന് സഞ്ജയ് ദത്ത് തുടർച്ചയായി ചോദിക്കുമ്പോൾ, ‘രവീണ ടണ്ടന്റെ മകൾ’ എന്നവർ മറുപടി നൽകി. അപ്പോൾ സഞ്ജയ് എന്തോ ഓർത്തെടുത്തുകൊണ്ട് തലയാട്ടി, ‘അച്ഛാ, ജാവോ (ശരി, അവളുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്യൂ)’. എന്നാൽ പോകുന്നതിനുമുമ്പ്, സ്വതസിദ്ധമായ ശൈലിയിൽ, താരം വീണ്ടും പാപ്പരാസികളെ നോക്കി, ‘ഖാനാ പീനാ ഖയാ ക്യാ?’ എന്ന് ചോദിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

