
മഹാരാഷ്ട്ര മാതൃകയാണ് ഡൽഹിയിലും ആവർത്തിച്ചതെന്ന് സഞ്ജയ് റാവത്ത്. ഡൽഹിയിൽ ബിജെപി വിജയിച്ചത് വോട്ടർ പട്ടികയിൽ തട്ടിപ്പ് നടത്തിയാണെന്നും ശിവസേന താക്കറെ പക്ഷം നേതാവ് വിമർശിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ അട്ടിമറിയാണ് ഡൽഹിയിലും ആവർത്തിച്ചതെന്ന് ശിവസേന താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. മഹാരാഷ്ട്ര മാതൃകയിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയാണ് ബിജെപി ഗംഭീര വിജയം നേടിയതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായും എൻസിപിയുടെ ശരദ് പവാർ വിഭാഗവുമായും സഖ്യത്തിലായിരുന്ന ശിവസേന സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിൽ 20 എണ്ണം മാത്രമാണ് നേടിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി റാവത്ത് ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് നേരെ കമ്മീഷൻ കണ്ണടയ്ക്കുകയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.
ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം അഞ്ച് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ വർദ്ധിച്ചത് 39 ലക്ഷം വോട്ടുകളാണ് . ആരും ബിജെപിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഇതെല്ലം നിർബന്ധിത വോട്ടെടുപ്പാണെന്നും സഞ്ജയ് റാവത് പറഞ്ഞു. പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്നും റൗത്ത് പറഞ്ഞു.
ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് കിട്ടിയത്. 27 വര്‍ഷത്തിന് ശേഷം കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണസിരാ കേന്ദ്രത്തിന്റെ അധികാരം പിടിച്ചെടുത്തു. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എഎപിയുടെ പ്രമുഖ നേതാക്കള്‍ തോല്‍വി ഏറ്റുവാങ്ങി. കോണ്‍ഗ്രസ് ഇത്തവണയും പൂജ്യത്തില്‍ ഒതുങ്ങി.
രാജ്യതലസ്ഥാനം മാറിച്ചിന്തിച്ചു. ആം ആദ്മിയുടെ ഹാട്രിക് ഭരണം അവസാനിച്ചു. ഇന്ദ്രപ്രസ്ഥം ഇനി ബിജെപിയുടെ കൈകളിലായിരിക്കും. 70 സീറ്റുകളില്‍ 48 സീറ്റുകളിലും ബിജെപി ജയിച്ചു. ആം ആദ്മിയുടെ തേരോട്ടം 22 സീറ്റില്‍ ഒതുങ്ങി. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി, തുടങ്ങീ എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോറ്റു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

