
മലയാളിക്ക് അഭിമാനമായ രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലില്‍ ഇന്ന് നേര്‍ക്ക് നേര്‍ വരും. സഞ്ജു സാംസനും സച്ചിന്‍ ബേബിയും ആണ് ഇന്നത്തെ രണ്ട് സ്‌ക്വാഡുകളില്‍ ഉള്ളത്. രാജസ്ഥാന്‍ റോയല്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഈ കൗതുകം.
രാജാസ്ഥാന്റെ നായകന്‍ കൂടിയാണ് സഞ്ജു. കേരളത്തെ ആദ്യമായി രഞ്ജി ക്രിക്കറ്റ് ഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് സച്ചിന്‍ ബേബി. കമ്മിന്‍സും ഹെഡും ക്ലാസനും ഉള്‍പ്പെടെ താര സമ്പന്നമായ ഹൈദരാബാദ് ടീമിലാണ് സച്ചിന്‍ ഉള്ളത്.
പരിക്ക് മാറി എത്തിയെങ്കിലും സഞ്ജുവിനു പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുക. സഞ്ജു ഇംപ്കാട് പ്ലെയറായി കളത്തിലെത്തും. വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല. അതിനാല്‍ ബാറ്റിങ്ങിന് മാത്രമാകും സഞ്ജു ഇറങ്ങുക.
Also Read : കോഹ്ലി അടിച്ചു പറത്തി, ക്രുനാൽ എറിഞ്ഞിട്ടു: നിലംപതിച്ച് കൊൽക്കത്ത; ബംഗളൂരുവിന് മിന്നും ജയം
ഐപിഎല്ലില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍ ആണുള്ളത്. ആദ്യ മത്സരത്തിനായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. വൈകിട്ട് 3.30 മുതലാണ് മത്സരം. ജോഫ്ര ആര്‍ച്ചെര്‍, വാനിന്ദു ഹസരങ്ക, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരാണ് രാജസ്ഥാന്റെ പ്രധാന താരങ്ങള്‍. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്.
ഹെന്റിച്ച് ക്ലാസെന്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരാണ് ഹൈദരാബാദ് ടീമിലുള്ളത്. അഭിഷേക് ശര്‍മയും ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡുമാണ് ഓപ്പണര്‍മാര്‍. ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here