സഞ്ജു സാംസൺ സെഞ്ചുറിയുമായി തിളങ്ങി; മുംബൈയെ തകർത്ത് ചെന്നൈയ്ക്ക് വമ്പൻ ജയം

sanju samson

സീസണിലെ രണ്ടാം സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർകിങ്സിന് മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ തകർപ്പൻ വിജയം. വാങ്കഡേയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു.

സഞ്ജു സാംസണിനെ തകർപ്പൻ പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിൽ എത്തിച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു 54 പന്തിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്നു. പത്ത് ഫോറും ആറ് സിക്സറുകളും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മറ്റുള്ള താരങ്ങൾ പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടിയപ്പോഴാണ് സഞ്ജുവിന്റെ മിന്നുന്ന പ്രകടനം. മുംബൈക്ക് വേണ്ടി അശ്വനി കുമാറും ഗസ്നഫറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Also Read: അവസാന നിമിഷത്തിൽ വിജയം! ഐഎസ്എല്ലിൽ ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

വമ്പൻ ലക്‌ഷ്യം തേടിയിറങ്ങിയ മുംബൈ തുടക്കത്തിൽ തന്നെ തകർന്നു. ആദ്യ മൂന്ന് ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്‌ടമായ അവർ ഒരിക്കലും ചെന്നൈയ്ക്ക് വെല്ലുവിളി ആയില്ല. സൂര്യകുമാർ യാദവും തിലക് വർമ്മയും പൊരുതി നോക്കിയെങ്കിലും മുംബൈ 104 റൺസിന് പുറത്തായി. ബൗളിംഗിൽ ചെന്നൈക്കായി അകിൽ ഹൊസൈൻ നാല് വിക്കറ്റുമായി തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News