
സഞ്ജു സാംസണിനെ ഏതുവിധേനയും ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ചെന്നൈ സൂപ്പർ കിങ്സ്. 2013 മുതൽ രാജസ്ഥാൻ റോയൽസിലുള്ള മലയാളി താരം, ടീം വിടുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മിനി ലേലത്തിന് മുൻപ് സഞ്ജുവിന് മഞ്ഞക്കുപ്പായം നൽകാനാണ് ചെന്നൈയുടെ നീക്കം.
രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയില്ലെങ്കിൽ ലേലത്തിൽ ചെന്നൈ അദ്ദേഹത്തെ സ്വന്തമാക്കും. അതേസമയം, ലേലം പിടിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്ഷ്യമിടുന്നുണ്ട്. രാജസ്ഥാന് വിലക്കു വന്ന സമയത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലായിരുന്നു സഞ്ജു. എന്നാൽ, 2018ല്‍ തിരിച്ചെത്തി.
കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നു രാജസ്ഥാന്‍ കാഴ്ചവെച്ചത്. പരുക്ക് കാരണം അധിക മത്സരങ്ങളിലും സഞ്ജു പുറത്തായിരുന്നു. റിയാൻ പരാഗാണ് ടീമിനെ നയിച്ചത്. പ്ലേ ഓഫ് പോലും കാണാതെ പുറത്തായിരുന്നു. ചെന്നൈയ്ക്കും സമാന സ്ഥിതിയായിരുന്നു. എം എസ് ധോണി കരിയർ അവസാനിപ്പിമെന്നും ആ സ്ഥാനത്തേക്ക് സഞ്ജു വരുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ജു വന്നാല്‍ വേറെ വിക്കറ്റ് കീപ്പറെ ചെന്നൈ അന്വേഷിക്കേണ്ടതില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

