സഞ്‌ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തുന്നു: മാത്യു ഹെയ്ഡന്‍

മികച്ച പ്രകടനം പല തവണ പുറത്തെടുത്തിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ അത്ഭുതപ്പെട്ട് ഓസ്ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും ഹെയ്ഡന്‍ തുറന്നടിച്ചു.

‘ദേശീയ ടീമില്‍ ഇടം ലഭിക്കാതെ അദ്ദേഹം നിരന്തരം അവഗണിക്കപ്പെടുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ഇതുതന്നെ പറയുന്നു. ഗംഭീര ഹിറ്ററാണ് സഞ്ജു. ഇത്തരമൊരു താരം ഇങ്ങനെ പരിഗണിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നു എനിക്ക് തീരെ മനസിലാകുന്നില്ല. ഞാന്‍ സഞ്ജുവിനൊപ്പമാണ്. അദ്ദേഹത്തെ ക്രീസില്‍ തുടരാന്‍ അനുവദിച്ചാല്‍ ഘട്ടം ഘട്ടമായി എതിര്‍ പാളയത്തില്‍ നാശം വിതയ്ക്കുന്നു. ഇന്നത്തെ രാത്രി കണ്ടത് ഒരു ക്യാപ്റ്റന്റെ കറ കളഞ്ഞ ഇന്നിങ്സാണ്. അവസാനം അവന്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു’- ഹെയ്ഡന്‍ വ്യക്തമാക്കി.

Also Read: ഹൈടെക് ഫീച്ചറുകള്‍; റാങ്ക്ളര്‍ എസ്.യു.വിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാനെ റോയല്‍സിനെ മുന്നില്‍ നിന്നു നയിച്ച് വിജയിപ്പിച്ചതിനു പിന്നാലെയാണ് മുന്‍ ഓസീസ് ഓപ്പണര്‍ അമ്പരപ്പോടെ ഇക്കാര്യം പറഞ്ഞത്. നേരത്തെ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചും സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നു വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News