
ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെയും ആരാധകരെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കേരളത്തിന്റെ സ്വന്തം ചേട്ടൻ സഞ്ജു സാംസൺ. ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈയ്ക്കായുള്ള തന്റെ ആദ്യ സെഞ്ച്വറി അടിച്ചാണ് സഞ്ജു സാംസൺ തിളങ്ങിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 56 പന്തുകളിൽ 15 ഫോറുകളും നാലു സിക്‌സറുകളും അടക്കം 115 റൺസ് എടുത്തു. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറിയാണിത്. മൂന്നു മത്സരങ്ങളിൽ തിളങ്ങാതെ പോയ താരം ആ കുറവും കൂടി നികത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
Also Read: 219 പോലും ഒന്നുമല്ല! ഐപിഎല്ലിൽ ഹൈദരാബാദിനെതിരെ റൺമല നീന്തി കടന്ന് പഞ്ചാബ്
സഞ്ജുവിന്റെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ ചെന്നൈ 20 ഓവറുകളിൽ രണ്ട് നഷ്ടത്തിൽ 212 റൺസ് എടുത്തു. സഞ്ജുവിനെ കൂടാതെ ആയുഷ് മാത്രേ (59) ശിവം ദുബെ (20*) എന്നിവരും തിളങ്ങി. നായകൻ ഋതുരാജ് ഗെയ്ക്‌വാദ് 15 റൺസ് എടുത്തു പുറത്തായി. ടോസ് ജയിച്ചു ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹിക്കു വേണ്ടി ആകെ വിക്കറ്റ് നേടിയത് നായകൻ അക്സർ പട്ടേൽ മാത്രമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

