അറിയാലോ സഞ്ജുവാണ്…; ‘ഐസിസി പ്ലെയർ ഓഫ് ദി മന്ത്’ തേടിയെത്തിയത് സഞ്ജു സാംസണെ

sanju samson icc

ലോക കപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണെ തേടി ഐസിസി അം​ഗീകീരമെത്തി. മാർച്ചിലെ എഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരമാണ് സഞ്ജു സാംസണിനെ തേടിയെത്തിയത്. സഞ്ജു ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വർഷം തികയുകയാണ്. ആ സുദിനത്തിൽ തന്നെ ഇങ്ങനെയൊരു അം​ഗീകാരം തേടിയെത്തിയതിൻ്റെ സന്തോഷത്തിലുമാണ് താരം.

2013 ഏപ്രിൽ 14 നാണ് പഞ്ചാബിനെതിരെ രാജസ്ഥാൻ ജഴ്സിയിൽ സഞ്ജു ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജുവിന് എഐസിസി പ്ലെയർ ഓഫ് ദി മന്ത് ലഭിച്ചിരിക്കുന്നത്. സഞ്ജുവിനൊപ്പം, വിവിധ ഫോർമാറ്റുകളിലുടനീളമുള്ള സ്ഥിരതയാർന്ന പ്രകടനത്തിന് ന്യൂസീലൻഡ് ഓൾറൗണ്ടർ മെലി കെർ വനിതാ വിഭാഗത്തിൽ പുരസ്കാരം നേടി.

Also read: കറ്റാലൻ അത്ഭുതങ്ങൾ കാത്ത് ആരാധകർ; ബാഴ്സലോണ മരണക്കളി അതിജീവിക്കുമോ?

ഇങ്ങനെയൊരു പുരസ്കാരം ലഭിച്ചത് അവിശ്വസനീയമാണെന്നും ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനത്തിൽ ഇങ്ങനെയൊരു അം​ഗീകാരം കിട്ടിയതിൽ സന്തോഷവാനാണെന്നുമാണ് സഞ്ജു പ്രതികരിച്ചത്. ലോക കപ്പ് കിരീടത്തിൽ മുത്തമിടാൻ ഇന്ത്യയെ പ്രാപ്തമാക്കിയതിൽ പ്രധാന പങ്കു വ​​ഹിച്ചയാളായിരുന്നു സഞ്ജു സാംസൺ. നിർണായക മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച സഞ്ജു ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിക്കുയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News