സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി സഞ്ജു സാംസണിന്റെ ചായക്കട സന്ദർശനം

സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മലയാളി താരം സഞ്ജു സാംസൺ. തന്ടെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഇന്ത്യയുടെ മൂന്നാം ടി 20 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച സഞ്ജുവിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

ലോകകപ്പിനു ശേഷം ഐപിഎല്ലിൽ ചെന്നൈ ടീമിനോടൊപ്പം ചേരുന്നതിനു മുമ്പുള്ള ഇടവേളയിൽ സ്വന്തം നാടായ തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. ഇതിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു ചെറിയ ഭക്ഷണശാലയിൽ എത്തിയ സഞ്ജുവിനെ അവിടെയുള്ള ആരാധകർ തിരിച്ചറിയുകയായിരുന്നു.

Also Read: ലോകകപ്പിലെ ഏറ്റവും മണ്ടൻ ടീം ദക്ഷിണാഫ്രിക്ക; വിവാദപരാമർശം നടത്തി മുൻ ഇംഗ്ലണ്ട് നായകൻ

ഇതോടെ കടയിലെ ജീവനക്കാരും നാട്ടുകാരും സഞ്ജുവിനെ സമീപിക്കുകയായിരുന്നു. സഞ്ജു ആരാധകരോട് സൗഹാർദ്ദപൂർവം സംസാരിക്കുകയും അവരോടൊപ്പം ഫോട്ടോകൾ എടുക്കുകയും ചെയ്തു. ഈ തിരക്കുകൾക്കിടയിലും ആരാധകരോട് മാന്യമായി പെരുമാറിയ സഞ്ജുവിനെ പ്രകീർത്തിച്ചു ഒരുപാടാളുകൾ പോസ്റ്റിനു താഴെ മെസ്സേജുകൾ ഇട്ടിട്ടുണ്ട്, ലോകകപ്പിലെ മാൻ ഓഫ് ദി സീരീസ് പട്ടം സ്വന്തമാക്കിയ സഞ്ജു ഈ മാസം അവസാനം ആരംഭിക്കുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി അരങ്ങേറ്റം കുറിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News