സഞ്ജുവല്ല, ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിനു അർഹൻ ഈ താരമെന്ന് ഡിവില്ലിയേഴ്‌സ്

ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് സഞ്ജു സാംസണിനല്ല നൽകേണ്ടിയിരുന്നതെന്നു ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറയ്ക്കായിരുന്നു പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് ലഭിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ സഞ്ജു 89 റൺസ് നേടിയപ്പോൾ, ബുമ്ര നാല് വിക്കറ്റെടുത്ത് കളിയിലെ താരമായി. ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായത്തിൽ, സഞ്ജുവിന്റെ കഴിവും ആത്മവിശ്വാസവും പ്രശംസനീയം തന്നെയായിരുന്നു. പക്ഷെ ബുമ്രയുടെ നിർണായക സംഭാവനകൾ അവാർഡിനായി പരിഗണിക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സമയങ്ങളിൽ അദ്ദേഹം എറിഞ്ഞ ഓവറുകൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിയെന്നും, അതുകൊണ്ട് അവാർഡിനായി സഞ്ജുവിനൊപ്പം ബുമ്രയും ശക്തനായ മത്സരാർത്ഥിയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: ലോകകപ്പിനിടെ സഞ്ജുവിനോട് പറഞ്ഞ കാര്യം പരസ്യമാക്കി സൂര്യകുമാർ യാദവ്

ടൂർണമെന്റിൽ ആദ്യ ഘട്ടത്തിൽ പ്ലെയിങ് ഇലവനിൽ ഇടം കിട്ടാൻ ബുദ്ധിമുട്ടിയ സഞ്ജു ഫൈനലുൾപ്പടെ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ അർദ്ധസെഞ്ച്വറി നേടി ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News