
ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും. ട്വന്റി20 ലോകകപ്പിലെ മിന്നുന്ന പ്രകടനം തന്നെയാണ് ഇരുവരെയും പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്. ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂയിസനാണ് പട്ടികയിലെ മൂന്നാമത്തെ ആൾ.
തുടക്കത്തിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ലോകകപ്പിന്റെ അവസാനത്തോടെ പുറത്തെടുത്തത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിൽ എത്തിച്ച സഞ്ജു, സെമി ഫൈനലിലും ഫൈനലിലും 89 റൺസ് വീതം നേടി ടീമിന്റെ ടോപ് സ്കോററായി മാറി.
ALSO READ: മൂവാറ്റുപുഴയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംഘർഷമുണ്ടാക്കാർ യുഡിഎഫ് ശ്രമം
പന്തുകൊണ്ട് മത്സരത്തിന്റെ ഗതി മാറ്റിയ താരമായിരുന്നു ജസ്പ്രീത് ബുംറ. സെമി ഫൈനലിലും ഫൈനലിലും ബുംറ എറിഞ്ഞ ഓവറുകളാണ് ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണ്ണായകമായത്. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അദ്ദേഹം സ്വന്തമാക്കിയത് കലാശപ്പോരാട്ടത്തിൽ വെറും 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയത് തന്നെ ആയിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ് ബുംറ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

