
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ജന്മനാട്ടില്‍. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ സഞ്ജുവിനെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, എ എ റഹിം എംപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആര്‍പ്പുവിളികളോടെയായിരുന്നു ആരാധകരുടെ വരവേല്‍പ്പ്.
വൈകീട്ട് ആറ് മണിയോടെ പ്രത്യേക വിമാനത്തിലാണ് സഞ്ജു സാംസണ്‍ അഹമ്മദാബാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ പ്രിയപ്പെട്ട താരത്തിനായി വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, എഎ റഹീം എംപി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഞ്ജുവിന് സ്വീകരണം.
തന്റെ കരിയറിലെ പരാജയങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് താൻ മുന്നോട്ട് പോയതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ യാത്രയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നൽകിയ പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. വീഴ്ചകളിൽ പതറിയപ്പോൾ സച്ചിൻ കൂടെനിന്നെന്നും ലോകകപ്പിന് മുൻപും ശേഷവും അദ്ദേഹം തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായും സഞ്ജു വെളിപ്പെടുത്തി. ഏകദേശം 25 മിനിറ്റോളം നീണ്ട ആ സംഭാഷണം വലിയ കരുത്തായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ‘മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുന്നു’; സൈബർ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
കഴിഞ്ഞ ഒരു മാസമായി താൻ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും, സോഷ്യൽ മീഡിയയിലൂടെയാണ് നാട്ടുകാരുടെയും ആരാധകരുടെയും വലിയ പിന്തുണയെക്കുറിച്ച് അറിഞ്ഞതെന്നും സഞ്ജു പറഞ്ഞു. വരും ദിവസങ്ങളിൽ വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ, നാളെ ഡൽഹിയിൽ വിജയാഘോഷം നടക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കാൻ താൻ മടങ്ങിപ്പോകുമെന്നും അദ്ദേഹം അറിയിച്ചു.
മലയാളികളുടെ അഭിമാനമായ സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരിക്കും സ്വീകരണ പരിപാടി നടക്കുക.
.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

