ബംഗ്ലാദേശിനെതിരെ പ്രധാന വിക്കറ്റ് കീപ്പർ സഞ്ജു ; ഋഷഭ് പന്തിന് വിശ്രമം

ബംഗ്ലാദേശിനെതിരെ ഒക്ടോബർ 6 നു ആരംഭിക്കുന്ന ട്വൻറി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന് സൂചന. വരും മാസങ്ങളിൽ ഇന്ത്യക്കു മുന്നിലുള്ള ടെസ്റ്റ് പരമ്പരകൾ കണക്കിലെടുത്ത് പല താരങ്ങൾക്കും വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജു ഉൾപ്പെടെയുള്ള ചില താരങ്ങൾക്കു ബംഗ്ലാദേശിനെതിരെയുള്ള ട്വൻറി20 പരമ്പരയിൽ കളിയ്ക്കാൻ അവസരം ലഭിക്കുന്നത്. നിലവിൽ വിശ്രമം അനുവദിച്ചിരിക്കുന്ന താരങ്ങൾ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, പേസർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ അക്ഷർ പട്ടേൽ എന്നിവരാണ്. എന്നാൽ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ശുഭ്മൻ ഗില്ലും, ഋഷഭ് പന്തും ടീമിൽ ഉണ്ടാകും. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഗില്ലിന് ബിസിസിഐ വിശ്രമം അനുവദിച്ചേക്കും. ഗില്ലിന്റെ അഭാവത്തിൽ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്‌‍വാദുമായിരിക്കും ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഓപ്പണർമാർ. സിംബാബ്‍വെയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം അഭിഷേക് ശര്‍മയും ട്വന്റി20 ടീമിലേക്കു മടങ്ങിയെത്തിയേക്കും. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം റിങ്കു സിങ് ആയിരിക്കും മധ്യനിരയിൽ കളിക്കുന്നത്.

ALSO READ : ഇനി കളി മാറും: രാജസ്ഥാന്റെ മുഖ്യ പരിശീലകനാകാൻ ദ്രാവിഡ്

മുന്നിലുള്ള ടെസ്റ്റ് മത്സരങ്ങൾ കണക്കിലെടുത്തു കൊണ്ട് തന്നെയാണ് ഋഷഭ് പന്തും ട്വന്റി20 പരമ്പരയിൽ കളിക്കാത്തത്. അവിടെയാണ് സഞ്ജുവിന് നറുക്ക് വീഴുന്നത്. സഞ്ജുവായിരിക്കും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. ട്വന്റി20 ലോകകപ്പിനു ശേഷം വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുമ്ര ശ്രീലങ്കയ്ക്കെതിരെയും കളിച്ചിരുന്നില്ല. ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അർഷ്ദീപ് സിങ് എന്നിവരായിരിക്കും 15 അംഗ ടീമിലെ പേസർമാര്‍. ഇവരിൽ ആർക്കെങ്കിലും വിശ്രമം അനുവദിച്ചാൽ ആവേശ് ഖാനാണ് അടുത്ത അവസരം. സ്പിന്നർ യുസ്‍വേന്ദ്ര ചഹൽ ടീമിൽ തിരിച്ചെത്തും. ഓൾറൗണ്ടർ അക്ഷർ പട്ടേലിനും ബിസിസിഐ വിശ്രമം അനുവദിക്കും. അതേസമയം ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ എന്നിവരും ട്വന്റി20 ടീമിൽ കളിച്ചേക്കും.

ALSO READ : ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വേദിയാകുന്നത് വിഖ്യാത സ്റ്റേഡിയം ലോർഡ്‌സ് ; ഫൈനൽ ജൂൺ 11 മുതൽ

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര പൂർത്തിയായി, നാലു ദിവസത്തിനു ശേഷം ടീം ഇന്ത്യയ്ക്ക് ന്യൂസീലൻഡിനെതിരെ ടെസ്റ്റ് മത്സരം കളിക്കും. കിവീസിനെതിരായ പരമ്പരയ്ക്കു ശേഷം ഇന്ത്യൻ താരങ്ങൾ ബോർഡർ ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്കു പറക്കും. ഈ സാഹചര്യത്തിലാണ് ടീമിലെ ചില പ്രധാന താരങ്ങൾക്ക് ബിസിസിഐ വിശ്രമം നൽകാൻ ആലോചിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ബംഗ്ലാദേശിന് എതിരെയുള്ള ട്വന്റി20 പരമ്പരയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News