അതിരടിയിൽ എന്തുകൊണ്ട് അഭിനയിച്ചില്ല ? മറുപടി നൽകി സഞ്ജു സാംസൺ

SANJU SAMSON ABOUT ATHIRADI MOVIE

മലയാളികൾ വളരെയേറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത അതിരടി എന്ന ചിത്രം. ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരുന്നു ടൊവിനോ തോമസിന്റെ വരവ്. സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അതിഥി വേഷത്തിലേക്ക് ആലോചിച്ചിരുന്നുവെന്ന് ബേസിൽ പറഞ്ഞിരുന്നു. ഇപ്പോറിതാ താൻ എന്തുകൊണ്ടാണ് അതിരടിയിൽ അഭിനയിക്കാതിരുന്നതെന്ന് പറയുകയാണ് സഞ്ജു സാംസൺ.

സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ എന്തുകൊണ്ട് പോയില്ല എന്നായിരുന്നു അവതാരകയുടെ ചോദ്യം. ‘വളരെ ചെറിയ വേഷമാണ് തന്നത്. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. തരുമ്പോൾ കുറച്ച് വലുത് തരണമെന്ന് പറഞ്ഞു. ഇവൻ ഭയങ്കര വലിയ സംവിധായകൻ ആണ്. അതിനാൽ ഇവനു തന്നെ അറിയാം എനിക്ക് എങ്ങനെയുള്ള വേഷം തരണമെന്ന്” എന്നായിരുന്നു സഞ്ജുവിന്റെ രസകരമായ മറുപടി. സിനിമയുടെ തമിഴ് പ്രീ റിലീസ് ഇവന്റിൽ സംസാരിക്കവെ ആയിരുന്നു അവതാരകയുടെ ചോദ്യത്തിന് സഞ്ജു സാംസൺ മറുപടി നൽകിയത്.

ALSO READ: ‘ആ സിനിമയ്ക്കുശേഷം ജീവിതം ഒരുപാട് മാറി’; മാനസിക വെല്ലുവിളികൾ തുറന്നുപറഞ്ഞ് കീർത്തി സുരേഷ്

എന്ത് തരം വേഷമാണ് സഞ്ജുവിന് നൽകേണ്ടതെന്നുള്ള അവതാരകയുടെ ചോദ്യത്തിന് മാസ് ആയ സ്റ്റൈലായ വേഷമാണെന്നായിരുന്നു ബേസിൽ പറഞ്ഞത്. ഇതും മാസാണ്. ഓട്ടോ ഡ്രൈവറുടേതാണ് എന്നും ബേസിൽ ഒപ്പം പറഞ്ഞു. അപ്പോൾ തമിഴ്‌നാട്ടിൽ പണ്ട് മുതലേ ഓട്ടോ ഡ്രൈവറും മാസാണ് എന്നായിരുന്നു സഞ്ജുവിന്റെ അടുത്ത മറുപടി.

‘ഇങ്ങനെയൊന്ന് മുൻപ് ഞാൻ ചെയ്തിട്ടില്ല. സുഹൃത്ത് വിളിച്ചാൽ വന്നല്ലേ പറ്റൂ. അതുകൊണ്ട് എത്തിയത്. ബേസിലിനെ എനിക്ക് വർഷങ്ങളായി അറിയാം. എല്ലാ സൗഹൃദങ്ങളേയും പോലെ തന്നെയാണ് ഞങ്ങളും. ക്രിക്കറ്റർ എന്ന നിലയിൽ ഞാൻ എങ്ങനെയാണെന്ന് അവനും, സിനിമ താരം എന്ന നിലയിൽ അവൻ എങ്ങനെയാണെന്ന് എനിക്കും അറിയാം. ബേസിൽ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ് എല്ലാവർക്കും അറിയുന്നത്. പക്ഷെ ശരിക്കും വളരെ സീരീയസ് ആയ വ്യക്തിയാണ്. ജോലിയുടെ കാര്യത്തിൽ കർക്കശക്കാരനാണ്.’ എന്നും സഞ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News