മുഖ്യമന്ത്രിയ്ക്ക് നേരെ ഗ്ലാസ് നീട്ടി സഞ്ജു; പ്രസംഗം നീളുന്നതിൽ കുഴപ്പമില്ലലോ എന്നും ചോദ്യം; വേദിയിൽ ചിരി പടർത്തി കയ്യടിയും കമന്റും വാരിക്കൂട്ടി മടക്കം

sanju samson viral video

ട്വന്റി20 ലോകകപ്പ് വിജയം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിച്ച ഇന്ത്യൻ ടീമിൽ മലയാളികൾക്ക് അഭിമാനമായി സഞ്ജു സാംസൺ കൂടി ഉണ്ടായിരുന്നു. മാച്ചിലെ വിജയശിൽപി തന്നെ ആയിരുന്നു സഞ്ജു സാംസൺ. സഞ്ജുവിനെ കെസിഎ ആദരിച്ച ചടങ്ങ് ഇന്നലെ ആണ് തലസ്ഥാനത്ത് നടന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) മംഗലപുരത്ത് നിർമിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സഞ്ജുവിനെ ആദരിച്ചത്. കെസിഎയുടെ ആദരമായി ഗോൾഡൻ ബാറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ചടങ്ങിന്റെ വിഡിയോകൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

ചടങ്ങിൽ സഞ്ജുവിന്റെ പെരുമാറ്റത്തിന് ആരാധകർ ഏറെയാണ്. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തായിരുന്നു സഞ്ജു ഇരുന്നിരുന്നത്. ചടങ്ങ് തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ സഞ്ജുവിനായി ശീതളപാനീയം കൊണ്ട് വന്നു. ഇതുമായി എത്തിയ യുവതിയോട് മുഖ്യമന്ത്രിക്കും കൊടുക്കാൻ സഞ്ജു ആവശ്യപ്പെട്ടു. ഇതോടെ യുവതി മുഖ്യമന്ത്രിയോടും ചോദിച്ചെങ്കിലും അദ്ദേഹം വേണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സഞ്ജു തന്നെ ഖ്യമന്ത്രിക്കു നേരേ ഗ്ലാസ് നീട്ടിയെങ്കിലും ചിരിച്ചുകൊണ്ട് അദ്ദേഹം വേണ്ടെന്നു പറയുകയും സഞ്ജുവിനോട് കുടിച്ചോളാൻ പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സഞ്ജുവിന്റെ എളിമയും മുതിർന്നവരോടുള്ള ബഹുമാനവും ആണ് എല്ലാവരും ശ്രദ്ധിച്ചത്. ഇതിനെ അഭിനന്ദിച്ചാണ് കമന്റുകളും.

ALSO READ: ‘നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടി’; കമലഹാസന്റെ സ്നേഹാശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഇതിനു പിന്നാലെ സഞ്ജു പ്രസംഗിക്കാനായി എത്തി. പ്രസംഗം അൽപം നീണ്ടപ്പോൾ, ‘സാറെ, കുറച്ച് സമയം എടുക്കുന്നുണ്ട്, കുഴപ്പമില്ലല്ലോ അല്ലേ….?’ എന്നാണ് അദ്ദേഹം ചോദിച്ചത്. പിന്നാലെ ഒരു ചിരി പാസാക്കി തന്റെ പ്രസംഗം തുടരുകയും ചെയ്തു. എന്തായാലും ‘സഞ്ജു ചേട്ടന്റെ’ വിനയവും പെരുമാറ്റവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News