
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ അക്ഷരാർഥത്തിൽ ടീം ഇന്ത്യയുടെ അഴിഞ്ഞാട്ടം ആയിരുന്നു. ബാറ്റിംഗിലും ബോളിങ്ങിലും ഒരേ പോലെ തിളങ്ങിയ ഇന്ത്യൻ ടീം 150 റൺസിന്റെ കൂറ്റന വിജയമാണ് സ്വന്തമാക്കിയത്.
സ്വപനസമാനമായ തുടക്കമാണ് ടീം ഇന്ത്യയക്ക് മലയാളി താരം സഞ്ജു സാംസൺ നൽകിയത്. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തിക്ക് അപ്പുറത്തേക്ക് പായിച്ചു. എന്നാൽ ഈ മത്സരത്തിൽ 7 പന്തുകളിൽ 16 റൺസ് നേടാനെ താരത്തിന് സാധിച്ചിരുന്നുള്ളൂ.
Also Read: സിറ്റിയുടെ വയറുനിറയെ കൊടുത്ത് ആഴ്സണൽ; യുണൈറ്റഡിനും കനത്ത തോൽവി
ലെഗ് സൈഡിൽ പൂർണമായി ഫീൽഡ് സെറ്റ് സഞ്ജുവിനായി വാരിക്കുഴി ഒരുക്കിയാണ് ആർച്ചർ ആദ്യ പന്ത് എറിഞ്ഞത്. എന്നാൽ ആർച്ചറിന്റെ കുരുക്ക് മനസ്സിലാക്കിയ സഞ്ജു ഓഫ് സൈഡിലേക്ക് കയറി നിന്ന് പന്തിനെ അടിച്ചകറ്റകയായിരുന്നു. 70 മീറ്റർ സഞ്ചരിച്ച പന്ത് ഗാലറിയിലാണ് വിശ്രമിച്ചത്.
പിന്നീട് ഇതേ ഓവറിലെ അഞ്ചാം പന്തും സഞ്ജു അതിർത്തിക്കപ്പുറത്തേക്ക് പായിച്ചു. എന്നാൽ ആദ്യ പന്ത് സിക്സ് അടിച്ചതിലൂടെ ഒരു തകർപ്പൻ റെക്കോർഡും സഞ്ജു സ്വന്തം പേരിൽ ചേർത്തു. ട്വന്റി20 മത്സരങ്ങളിൽ ആദ്യ ബോളില്‍ ഇന്ത്യക്കായി സിക്സർ നേടുന്ന മൂന്നാമത്തെ താരമാണ് സഞ്ജു.
Also Read: ബാറ്റിലും ബോളിലും തീയായി തൃഷ; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് U19 ടി20 കിരീടം ഇന്ത്യന്‍ പെണ്‍പടക്ക്
2020ൽ രോഹിത് ശർമയും ശേഷം 2024ൽ സിംബാബ്ക്കെതിരെ ജയസ്വാളും ഇന്ത്യയ്ക്കായി ട്വന്റി20 മത്സരത്തിന്റെ ആദ്യ പന്തിൽ സിക്സർ നേടിയിരുന്നു.
റെക്കോർഡ് നേട്ടം സ്വന്തമായെങ്കിലും നിരാശാജനകമായ പ്രകടനമാണ് സഞ്ജുവിന്റെ ഭാഗത്തുനിന്നുണ്ടായത്. ആദ്യ ഓവറിൽ 16 റൺസ് അടിച്ചു കൂട്ടിയ സഞ്ജു രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ മാർക്ക് വുഡിനെതിരെ തന്റെ സ്ഥിരം പിഴവ് ആവർത്തിച്ച് ആർച്ചർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

