
സച്ചിൻ ടെണ്ടുൽക്കറിനു നന്ദി പറഞ്ഞു ടി 20 ലോകകപ്പിലെ പ്ലേയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയ സഞ്ജു സാംസൺ. ഫൈനലിലെ 89 റൺസടക്കംടൂർണമെന്റിൽ അഞ്ചു മത്സരങ്ങളിൽ മൊത്തം 321 റൺസ് നേടിയ സഞ്ജു തനിക്കു നിർണായക ഘട്ടത്തിൽ പിന്തുണ നൽകിയത് സച്ചിൻ ആണെന്ന് പറഞ്ഞു. “സർ (സച്ചിൻ ടെണ്ടുൽക്കർ) നിരന്തരം ആശ്വസിപ്പിച്ചു, ഉപദേശിച്ചു. അത് എന്റെ ആത്മവിശ്വാസത്തിന് വലിയ സഹായമായി” പ്ലേയർ ഓഫ് ദ ടൂർണമെന്റ് പുരസ്ക്കാരം നേടിയ ശേഷം സഞ്ജു പറഞ്ഞു.
Also read: സഞ്ജു സൂപ്പർ സാംസൺ! ടി20 ലോകകപ്പിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മലയാളി താരം
ടൂർണമെന്റിന്റെ തുടക്കത്തിൽ ഫോം നഷ്ടത്തെ തുടർന്ന് പാളയിങ് ഇലവനിൽ സ്ഥാനം കിട്ടാൻ ബുദ്ധിമുട്ടിയ താരം ഫൈനലുൾപ്പടെ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ അർദ്ധസെഞ്ച്വറി നേടി ഇന്ത്യയുടെ രക്ഷകനായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി. 256 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിനെ ഇന്ത്യൻ ബൗളർമാർ 19 ഓവറിൽ 159 റൺസിന് പുറത്താക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

